വർക്കല ബീച്ചിൽ ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമാണത്തിന്‌ -1.49 കോടി,,

തിരുവനന്തപുരംരണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ജില്ലയ്‌ക്കും നിരവധി പദ്ധതികൾ. ടൂറിസം, പൊതുമരാമത്ത്‌ മേഖലയ്‌ക്ക്‌ ഉണർവുനൽകുന്ന നിരവധി പദ്ധതികൾ പൂർത്തിയാക്കും. വെള്ളായണി പാലം നിർമാണത്തിന്‌- 18.01 കോടി, ഏഴ്‌ റോഡിന്‌- 32.72 കോടി, 25 സ്‌മാർട്ട് റോഡ്‌ പൂർത്തിയാക്കാൻ- 50 കോടി, വർക്കല ബീച്ചിൽ ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമാണത്തിന്‌ -1.49 കോടി, ബീമാപള്ളിയിൽ അമിനിറ്റി സെന്റർ നിർമാണത്തിന്‌ 2.06 കോടി തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികൾ.കിൻഫ്ര യൂണിറ്റി മാൾ നിർമാണം, ആറ്റിങ്ങലും തിരുവനന്തപുരത്തും കെൽട്രോൺ നോളജ്‌ സെന്റർ,… Continue reading വർക്കല ബീച്ചിൽ ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമാണത്തിന്‌ -1.49 കോടി,,

ശശി തരൂരിനെതിരെ സി പി എം

തിരുവനന്തപുരം .ആമയിഴഞ്ചാൻ തോട് അപകടം,എം പി ശശി തരൂരിനെതിരെ സി പി എം. എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ്. കഴിഞ്ഞ കാലങ്ങളിലും തിരുവനന്തപുരം എംപി ശശി തരൂർ ആപൽക്കരമായ സന്ദർഭങ്ങളിൽ തിരിഞ്ഞു നോക്കിയിട്ടില്ല.ജോയിയെ തിരഞ്ഞ മൂന്നു ദിവസങ്ങളിലും തിരുവനന്തപുരം എംപി സ്ഥലത്തെത്തിയിട്ടില്ല,അന്വേഷിച്ചിട്ടില്ല. മൃതശരീരം കിട്ടിയിട്ട് പോലും മെഡിക്കൽ കോളജിലേക്കോ കുടുംബത്തിലേക്കോ എംപി എത്തിയില്ല. തിരുവനന്തപുരം മണ്ഡലത്തിൽ എംപിയുടെ സാന്നിധ്യമില്ല.ശശി തരൂരിന്റെ നിലപാടാണിത്. റെയിൽവേ കുറ്റം പറയാനാകാത്തതുകൊണ്ടാണ്… Continue reading ശശി തരൂരിനെതിരെ സി പി എം

വിഴിഞ്ഞത്ത് ചരക്കുകയറ്റാൻ ഫീഡർഷിപ്പുകള്‍

തിരുവനന്തപുരം. വിഴിഞ്ഞത്ത് ചരക്കുകയറ്റാൻ എത്തിയ ഫീഡർഷിപ്പ് മാരിൻ അസൂർ ഇന്ന് മടങ്ങും. രണ്ടാമത്തെ ഫീഡർഷിപ്പ് സീസ്പാൻ സാൻ്റോസ് 21ന് തുറമുഖത്ത് എത്തിച്ചേരും. മുംബൈ, ഗുജറാത്ത്, കൊൽക്കത്ത, മംഗളൂർ തുറമുഖങ്ങളിലേക്കാണ് ചരക്ക് എത്തിക്കുക. വിഴിഞ്ഞത്ത് ആദ്യം എത്തിയ മദർ ഷിപ്പ് സാൻ ഫെർണാണ്ടോ മടങ്ങിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മാരിൻ അസൂർ തുറമുഖത്ത് അടുത്തത്. സാൻ ഫെർണാണ്ടോ തുറമുഖത്ത് ഇറക്കിയ കണ്ടെയ്നറുകളിൽ ഒരു ഭാഗം മാരിൻ അസൂറിൽ ലോഡ് ചെയ്യും. കൊളംബോയിൽ നിന്ന് എത്തിയ കപ്പൽ ചരക്കുമായി മുംബൈ… Continue reading വിഴിഞ്ഞത്ത് ചരക്കുകയറ്റാൻ ഫീഡർഷിപ്പുകള്‍

13 ഇന്ത്യക്കാരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞു

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ഇതിൽ 13 പേർ ഇന്ത്യൻ പൗരന്മാരാണ്. സ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. സംഘത്തിൽ മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു. കപ്പൽ തലകീഴായി മുങ്ങിയെന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.2007 ൽ… Continue reading 13 ഇന്ത്യക്കാരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞു