പുതിയ വന്ദേ ഭാരത് എറണാകുളം – ബംഗളൂരു ജൂലൈ31 മുതൽ

കൊച്ചി: എറണാകുളം- ബം​ഗളൂരു ബന്ദേ ഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിക്കുന്നു. ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് എറണാകുളം – ബെംഗളൂരു, ബെംഗളൂരു – എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ് നടത്തുക. ബം​ഗളൂരുവിൽ നിന്നുള്ള സർവീസ് ഓ​ഗസ്റ്റ് 1 മുതൽ 26 വരെയാണ്.മൊത്തം 12 ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക.… Continue reading പുതിയ വന്ദേ ഭാരത് എറണാകുളം – ബംഗളൂരു ജൂലൈ31 മുതൽ

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 3 മുതല്‍ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രഥമ സ്‌കൂള്‍ ഒളിമ്ബിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങള്‍ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തല്‍… Continue reading സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍

പൂപ്പാറ ബലാത്സംഗ കേസ്..രണ്ടാം പ്രതിക്ക് 33 വർഷം തടവും..പിഴയും…

പൂപ്പാറയിലെ ബലാത്സംഗ കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചു.കേസിലെ ഒന്നാം പ്രതി ഇപ്പോളും ഒളിവിലാണ്.മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിംഗ് അയമിനെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് ജോൺസൺ എം ഐയാണ് ശിക്ഷ വിധിച്ചത്. 2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പശ്ചിമ ബംഗാളിൽ നിന്നും ജോലിക്കായി… Continue reading പൂപ്പാറ ബലാത്സംഗ കേസ്..രണ്ടാം പ്രതിക്ക് 33 വർഷം തടവും..പിഴയും…

എസ്റ്റേറ്റിലെ സംഘർഷത്തിൽ നാലുപേർക്ക് വെട്ടേറ്റു…

ഇടുക്കി കല്ലാർവാലി എസ്റ്റേറ്റിൽ പുതിയ മാനേജ്മെന്റും പഴയ മാനേജ്മെന്റും തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് വെട്ടേറ്റു. വെട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആന്ധ്ര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റ് രണ്ടുവർഷം മുമ്പാണ് കട്ടപ്പന സ്വദേശിക്ക് പാട്ടത്തിന് നൽകിയത്. കരാർ എടുത്ത പുതിയ മാനേജ്മെന്റ് പഴയ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.ഇതിനെതിരെ, തൊഴിലാളികൾ മൂന്ന് മാസമായി സമരത്തിലാണ്. ഇതിനിടെ ഇന്നലെ അർധരാത്രിയോടെ പഴയ മാനേജ്മെന്റ് അധികൃതർ എസ്റ്റേറ്റിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു.ഇതോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ അടിമാലി… Continue reading എസ്റ്റേറ്റിലെ സംഘർഷത്തിൽ നാലുപേർക്ക് വെട്ടേറ്റു…