കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. .കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. .സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. . കനത്ത മഴയില്‍ സംസ്ഥാനത്ത്… Continue reading കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.

സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും കയറി

[12:47 pm, 17/7/2024] Pr Dileep: കൊച്ചി:പൊന്നിന്‍റെ പ്രയാണം വീണ്ടും മുകളിലേക്ക്, ആവശ്യക്കാരന്‍ നെഞ്ചിടിപ്പോടെ. സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസാദ്യം 53000 രൂപയായിരു സ്വര്‍ണവിലയാണ് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചത്. ഓഹരി വിപണിയിലെയും… Continue reading സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും കയറി

വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീനിയൻ താരം എന്‍സോ ഫെര്‍ണാണ്ടസ്… പ്രതിഷേധം ശക്തം

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയാഘോഷത്തിന് പിന്നാലെ വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീനിയൻ താരം എന്‍സോ ഫെര്‍ണാണ്ടസ്. ഫ്രാന്‍സ് ടീമിലെ ആഫ്രിക്കന്‍ വംശജരായ താരങ്ങളെക്കുറിച്ചുള്ള വിഡിയോയാണ് എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ക്ലബായ ചെല്‍സിയിലെ ഫ്രഞ്ച് താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ പിന്തുടരുന്നത് അവസാനിപ്പിച്ചു. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് എന്‍സോ പരസ്യമായി മാപ്പുപറഞ്ഞു.കൊളംബിയയ്‌ക്കെതിരായ അർജന്‍റീനയുടെ കോപ്പ വിജയത്തിന് പിന്നാലെയാണ് എന്‍സോ ഫെർണാണ്ടസും സഹതാരങ്ങളും ചേര്‍ന്ന് ഫ്രാൻസിന്‍റെ കളിക്കാരെ അപകീർത്തിപ്പെടുത്തുന്ന… Continue reading വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീനിയൻ താരം എന്‍സോ ഫെര്‍ണാണ്ടസ്… പ്രതിഷേധം ശക്തം

കാലുകളുടെ ഈ മാറ്റങ്ങളും ശ്രദ്ധിക്കണം, അത് ഇതിന്റെ ലക്ഷണങ്ങളാകാം

പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നായി കാണാറുള്ളത്. എന്നാൽ, കാലിലും കൊളസ്ട്രോൾ കൂടുന്നതിന്റെ ചില ലക്ഷണങ്ങൾ കാണാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ കൂടുമ്പോൾ കാലിലേക്ക് രക്തം എത്തിക്കുന്ന ചില ധമനികളുടെ പ്രവർത്തനവും തടസപ്പെടും. ഇത് മൂലം കൊളസ്‌ട്രോൾ ഉയരുന്നത് മൂലം കാലുകൾക്കും പ്രശ്നങ്ങൾ ഉണ്ടാകും. കാലുകൾക്ക് തണുപ്പ് തോന്നും. ഏത് ചൂട് കാലാവസ്ഥയിലും നിങ്ങളുടെ കാലുകൾക്ക് തണുപ്പ് തോന്നിയാൽ അത് ശ്രദ്ധിക്കണം. കാരണം ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ഇത്… Continue reading കാലുകളുടെ ഈ മാറ്റങ്ങളും ശ്രദ്ധിക്കണം, അത് ഇതിന്റെ ലക്ഷണങ്ങളാകാം