വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന് 5 പി.എം ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ആഗസ്റ് രണ്ട് മുതൽ അഞ്ചു വരെയുള്ള ദിനങ്ങളിൽ തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ… Continue reading വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണം: ചെറിയാൻ ഫിലിപ്പ്

പ്രഖ്യാപിത വികസന പദ്ധതികൾ നടപ്പാക്കാനുള്ള ധനസമാഹരണ ശേഷിയില്ലാത്തതിനാൽ പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് കിഫ്ബിയുടെ കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. ഏകപക്ഷീയ തീരുമാനമെടുക്കുന്ന കിഫ്ബി ഒരു വെള്ളാനയാണെന്ന് ധനവകുപ്പ് കരുതുന്നു. കേരളത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കെ.എം.എബ്രഹാമിന്റെയും തെറ്റായ നടപടികളെ തിരുത്താനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ… Continue reading പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണം: ചെറിയാൻ ഫിലിപ്പ്

നീതി ആയോഗ് യോഗത്തിൽ എത്താതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ…

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തില്ലെന്ന് അധികൃതർ. യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചെത്തിയത് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും. നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്‍റെ കാരണം വ്യക്തമല്ല. “ഇത് ആദ്യമായല്ല മുഖ്യമന്ത്രി നിതീഷ് ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തത്. ഇതിനു മുൻപും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തില്ല, ബിഹാറിനെ പ്രതിനിധീകരിച്ചത് അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്നു.എന്നാൽ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു -ജെ.ഡി.യു വക്താവ് നീരജ് കുമാർ പറഞ്ഞു. നീതി ആയോഗിൽ… Continue reading നീതി ആയോഗ് യോഗത്തിൽ എത്താതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ…

തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടി തട്ടിയെടുത്തെന്ന കേസിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ധന്യ മോഹന്റെ അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ പോലീസ് നടപടി തുടങ്ങി. ധന്യ എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും പോലീസ് സംശയിക്കുന്നു. തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍ ഉണ്ടോ എന്നും അന്വേഷിക്കും. ധന്യയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്‍റ്… Continue reading തട്ടിപ്പില്‍ കൂടുതല്‍ കൂട്ടാളികള്‍