പാരീസ് പൂരം…ഒളിംപിക്സ് മാമാങ്കത്തിന് വർണാഭമായ തുടക്കം

വിശ്വ കായികമേളയ്ക്ക് പാരിസില്‍ തുടക്കം. ഫ്രാന്‍സില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ ജൂഡോ താരം ടെഡി റീനറും സ്പ്രിന്റര്‍ മറി ജോസെ പിറെക്കും ചേര്‍ന്ന് കായിക മേളയ്ക്ക് തിരിതെളിയിച്ചു. നദിയ കൊമനേച്ചി മുതല്‍ ഗായിക സെലിന്‍ ഡിയോണ്‍ വരെയുള്ള ഇതിഹാസങ്ങളെ അണിനിരത്തിയാണ് ഫ്രാന്‍സ് സമാനതകളില്ലാത്ത കാത്തിരിപ്പിന് അവസാനമിട്ടത്.മാർച്ച്പാസ്റ്റിൽ സെന്‍ നദിയിലൂടെ ഇന്ത്യന്‍ പതാകവഹിച്ച് പി.വി.സിന്ധുവും ശരത് കമലും ടീമിനെ നയിച്ചു. 12 ഇനങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടനചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 84ാമതായിരുന്നു ഇന്ത്യയുടെ വരവ്. ഇന്ത്യയ്ക്കൊപ്പം നൗകയില്‍… Continue reading പാരീസ് പൂരം…ഒളിംപിക്സ് മാമാങ്കത്തിന് വർണാഭമായ തുടക്കം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.. സൈനികന് വീരമൃത്യു…

ജമ്മു: ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിൽ പാകിസ്താനിൽ നിന്നുള്ള സൈനിക കമാൻഡോകളും ത്രീവവാദികളുമാണുള്ളത്. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ചുക്കാൻ പിടിക്കുന്നത് ഈ ഗ്രൂപ്പാണ്. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ്… Continue reading ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ.. സൈനികന് വീരമൃത്യു…

കുടിവെള്ളമില്ല.. മു​ട്ടം പ്രദേശവാസികൾ പ്രതിസന്ധിയിൽ…

മു​ട്ടം: മ​ഴ​ക്കാ​ല​ത്ത്​ പോ​ലും കു​ടി​വെ​ള്ളം ലഭിക്കാ​തെ പ്രതിസന്ധി നേരിടുകയാണ് മു​ട്ടം പ്രദേശവാസികൾ. അ​മ്പാ​ട്ട് കോ​ള​നി, മാ​ത്ത​പ്പാ​റ കോ​ള​നി, മു​ട്ടം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം. പൈ​പ്പി​ലെ ചോ​ർ​ച്ച​യും വാ​ൽ​വ് ത​ക​രാ​റു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​ൻ കാരണം. മു​ട്ടം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വാ​ൽ​വ് ത​ക​ർ​ന്ന് ചോ​ർ​ച്ച തുടങ്ങിയി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വാ​ൽ​വ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ൽ​വ് ത​ക​രാ​ർ മൂ​ലം മു​ട്ടം കോ​ട​തി, ടൗ​ൺ, മാ​ത്ത​പ്പാ​റ മേ​ഖ​ല​ക​ളി​ലേ​ക്ക് പൈ​പ്പ് തു​റ​ക്കു​മ്പോ​ൾ തു​ട​ങ്ങ​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കും വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. ഇ​ത്… Continue reading കുടിവെള്ളമില്ല.. മു​ട്ടം പ്രദേശവാസികൾ പ്രതിസന്ധിയിൽ…

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പന്നിയോട് അമ്മൻകുളങ്ങര ഷോജൻ ഭവനിൽ ഷോജിൻ (25) ആണ് പ്രതി. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ആണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒമ്പതുമാസം അധികം കഠിനതടവ് ലഭിക്കും. പ്രേരണക്കുറ്റം ആരോപിച്ചിരുന്ന രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാനെത്തിയ പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.… Continue reading വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു