വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും… Continue reading വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കാശ്മീരിൽ വീണ്ടും പ്രക്ഷോഭനീക്കം

ജമ്മു.ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരങ്ങൾ:ജമ്മു കാശ്മീരിൽ വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുത്ത് പ്രതിപക്ഷ പാർട്ടികൾ. ഓഗസ്റ്റ് 7ന് പ്രതിപക്ഷ പാർട്ടികൾ ജമ്മുവിൽ യോഗം ചേരും. ലെഫ്റ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജമ്മു കാശ്മീരിലെ ജനങ്ങളുടെ അധികാരം കവരാനുള്ള നടപടി എന്ന് പ്രതിപക്ഷ സഖ്യത്തിന്റെ വക്താവ് എം.വൈ.തരിഗാമി. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ ഗുലാം നബി ആസാദിന്റെ ഡിപിഎപിഎയും ക്ഷണിച്ചു

ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു

തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് പടലപ്പിണക്കം. എത്രയും വേഗം പ്രശ്നം… Continue reading ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു

കെ എൻ ബാലഗോപാലിന് ഇക്കണോമിക്സിനെ കുറിച്ച് ഒരു ചുക്കും അറിയില്ല, എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്.ബജറ്റിനെതിരായ വാദം അസംബന്ധമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കേരളത്തിന് നികുതി ഇനത്തിൽ തന്നെ 28000 കോടി രൂപ ലഭിക്കുന്നുണ്ട്.കേരളത്തിലെ റെയിൽവേ വികസനത്തിന്‌ 3100 കോടി ലഭിക്കുന്നു.എയിംസ് വിഷയത്തിൽ എയിംസ് കേരളത്തിന് കിട്ടണമെങ്കിൽ കൃത്യമായ ആലോചന നടത്തി സ്ഥലം കണ്ടെത്തി കൊടുക്കണം.അതിൽ തർക്കമാണ്. പിണറായിയും റിയാസും പറയുന്നു കോഴിക്കോട് വേണം എന്ന്. മുൻപ് ഉമ്മൻ ചാണ്ടി പറഞ്ഞത് കോട്ടയത്ത്‌ വേണം എന്ന്. കേരളത്തിന് എയിംസ് കിട്ടും. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.… Continue reading കെ എൻ ബാലഗോപാലിന് ഇക്കണോമിക്സിനെ കുറിച്ച് ഒരു ചുക്കും അറിയില്ല, എ പി അബ്ദുള്ളക്കുട്ടി