Competitive Exams Training for SC /ST Candidates

Applications are invited from SC ST candidates for undergoing a free 10 days training program to excel and improve self confidence for competitive exams held by various recruiting agencies.  The training program is being conducted by the institution named coaching – cum – guidance centre for SC / ST located in Eranakulam. The institution is offering training programs on Banking Recruitment, PSC, Co-operative Recruitment and Staff Selection Commission. Applicants should have passed +2, age between 18 and 40 and should be hailing from districts like Ernakulam, Allepey, Idukki,  Trichur and Kottayam. A stipend of Rs 50 per day will be given to those who are successfully completing the course.  For more details contact 0484-2312944. The latest date for submitting the application is on May 15th, 2013.

വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് എസ്.സി./എസ്.ടി. ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഉടന്‍ ആരംഭിക്കുന്ന 10 ദിവസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിങ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി. എന്ന സ്ഥാപനമാണ് ബാങ്കിങ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി., സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ പ്ലസ്ടു പാസായവരും 18 നും 40 നും മദ്ധ്യേ പ്രായമുള്ള എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദിവസേന 50 രൂപ സ്റ്റൈപ്പന്റും പഠനോപകരണങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0484-2312944 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15. വിലാസം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സിജി.സി. ഫോര്‍ എസ്.സി.എസ്.ടി., കണ്ടത്തില്‍ ബില്‍ഡിങ്‌സ്, കര്‍ഷകറോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, എറണാകുളം, കൊച്ചി 682016.

Leave a comment

Your email address will not be published. Required fields are marked *