ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു

അഹമ്മദാബാദ്.ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ നേടിയത് 84 കുട്ടികൾ. ഇതുവരെ മരിച്ചത് 32 കുട്ടികൾ. 27 ജില്ലകളിലും രോഗബാധിതർ. മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം. ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ് . കേന്ദ്ര സംഘം സംസ്ഥാനങ്ങളിലെത്തും.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും

കോഴിക്കോട് .അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും. പോണ്ടിച്ചേരി ലാബിലേക്കയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്.കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസ്സുകാരന്റെ ആരോഗ്യനിലയാണ് പൂർണ്ണ തോതിൽ തിരിച്ചുകിട്ടിയത്. നെഗ്ളിരിയ ഫൗളറി പിസിആർ പൊസിറ്റീവായ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് അത്യപൂർവ്വമാണെന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കൈയർ വിഭാഗം മേധാവി ഡോ. അബ്ദുൽ റഊഫ് പറഞ്ഞു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന… Continue reading അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും

45 കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നിഗമനം

വീട്ടിലെ താമസക്കാരൻ ആയ പ്രമോദ് (35) ഇയാളുടെ പെൺസുഹൃത്ത് റീജ 45 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മുറിയിൽ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയിട്ടുള്ളത്. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നതാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് പ്രമോദ്, കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ, ഭർത്താവ് ഉപേക്ഷിച്ച ശേഷം പ്രമോദുമായി സൗഹൃദത്തിൽ ആയി ഇവിടെ വന്നു പോകുന്നുണ്ടായിരുന്നു. റീജയും കുരുതാംകോട് സ്വദേശിനി ആണ്. രണ്ടു… Continue reading 45 കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നിഗമനം

പിണറായിയുടെയും റിയാസിന്‍റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് , യുവാവ് പിടിയില്‍

പട്ടാമ്പി. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് പട്ടാമ്പിയില്‍ അറസ്റ്റില്‍.മുളയന്‍കാവ് സ്വദേശി ആനന്ദിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സര്‍ക്കാരില്‍ നിന്ന് 64 കോടി രൂപ കിട്ടാനുണ്ടെന്നായിരുന്നു ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശി കിഷോറില്‍ നിന്ന് 61 ലക്ഷം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. പണം തിരികെ ചോദിക്കുമ്പോള്‍,സര്‍ക്കാരില്‍ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.ഇത് വിശ്വസിക്കാനായി മുഖ്യമന്ത്രിയും ഉന്നത… Continue reading പിണറായിയുടെയും റിയാസിന്‍റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് , യുവാവ് പിടിയില്‍