നിപ: ഒമ്പതു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാംപിളുകൾ നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 13 പേരുടെ സാംപിളുകളാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്.രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും. നിലവില്‍ 406… Continue reading നിപ: ഒമ്പതു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോര്‍ജ്

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയം 12 വയസുകാരിക്കു മാറ്റിവച്ചു.ശ്രീചിത്ര ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി. ഇവിടെ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 12 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചര്‍ മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍… Continue reading ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ2,69,14,600 കോടിയുടെ അനുമതി

ശാസ്താംകോട്ട:മൺറോതുരുത്ത്റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിനേയും രണ്ടാം പ്ലാറ്റ്ഫോമിനേയും ബന്ധിപ്പിച്ചുകൊണ്ട് നടപ്പാലം (ഫുട് ഓവർബ്രിഡ്ജ്) നിർമ്മിക്കാൻ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.ഇതിനായി 2,69,14,600കോടി രൂപയുടെ എസ്റ്റിമേറ്റിനു റെയിൽവേ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു.നാഗ്പൂർ ആസ്ഥാനമായ വെങ്കിടെശ് എഞ്ചിനിയറിങ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.9 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റെയിൽവേക്ക് കൈമാറണം എന്നതാണ് വ്യവസ്ഥ.മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുൾക്ക് ഉയരം ഇല്ലാത്തതുമൂലം യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാനും ഉറങ്ങാനും വളരെയധികം ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു.3.5 കോടി ചെലവിൽ… Continue reading മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ2,69,14,600 കോടിയുടെ അനുമതി

പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി. ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി. 2018 ബാച്ച്… Continue reading പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റു