ഉച്ചത്തിൽ പാട്ട് വെച്ചു..അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി

പത്തനംതിട്ടയിൽ വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയെന്നാരോപിച്ച് അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം നടന്നത്.ഇളമണ്ണൂര്‍ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്.കണ്ണൻ എന്നയാൾക്കാണ് വെട്ടേറ്റത്.കണ്ണന്‍റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. പ്രതി സന്ദീപിനെതിരെ (33) വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂർ പൊലീസ് പറഞ്ഞു. കണ്ണന്‍റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്‍റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

അർജുൻ രക്ഷാദൗത്യം..ഇന്ന് ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും…

കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ പൊങ്ങിനിൽക്കുന്ന 10 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള പെന്റൂണുകളാണ് എത്തിക്കുന്നത്.നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഒരുങ്ങിയിട്ടില്ല.വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്.അതേസമയം മന്ത്രിമാരാരായ പി എ മുഹമ്മദ് റിയാസ്,എ കെ ശശീന്ദ്രൻ എന്നിവർ ഷിരൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ മധുരം…

തിരുവനന്തപുരം: പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യം, മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61 വയസ്. നാലു പതിറ്റാണ്ടായി ലോകം കേൾക്കുന്നു ആ ശബ്ദം.. അല്ല, കേൾക്കാൻ കൊതിക്കുന്നു. 1963 ജൂലൈ 27 ന് പ്രശസ്ത സംഗീതജ്ഞൻ കരമന കൃഷ്ണൻ നായരുടേയും ശാന്തകുമാരിയുടേയും മൂന്ന് മക്കളിൽ രണ്ടാമത്തവളായി ചിത്ര ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു. ചിത്രയെ സ്ഫുടം ചെയ്തെടുത്തത് കർണ്ണാടക സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയായിരുന്നു. ഓമനക്കുട്ടിയുടെ സഹോദരൻ എം.ജി രാധാകൃഷ്ണനാണ് ചിത്രയെന്ന പാട്ടുകാരിയെ മലയാള സിനിമയിലേക്ക് കൈപിടിച്ച്… Continue reading മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ മധുരം…

സുനിത വില്യംസ് ജൂലൈയിലും എത്തില്ല

നാസയുടെ ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലെത്തുന്നത് ഇനിയും വൈകും.പേടകം ജൂലൈയിലും തിരികെ എത്തില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.എന്നാൽ എപ്പോള്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററിന്റെ വിപുലമായ ഗ്രൗണ്ട് ടെസ്റ്റിങിനെത്തുടര്‍ന്നാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. പേടകത്തിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് യാത്ര വൈകാന്‍ കാരണം. ജൂണ്‍ പകുതിയോടെ തിരിച്ചെത്തുമെന്നാണ് ആദ്യം… Continue reading സുനിത വില്യംസ് ജൂലൈയിലും എത്തില്ല