സൗമ്യ വധക്കേസില്‍ തെളിവ് തേടി സുപ്രീം കോടതി; ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുണ്ടോ?

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയാണ്? സൗമ്യയെ ഗോവിന്ദച്ചാമി കൊല ചെയ്‌തെന്നു ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സൗമ്യയെ തള്ളിയിട്ടതിനെ തെളിവ് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ പാലിച്ച മൗനമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിനോട് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. അപ്പീലില്‍ വാദം ഇന്നത്തോടെ പൂര്‍ത്തിയാകും.
സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ സൗമ്യ സ്വയം ചാടിയതാണോ എന്ന് വ്യക്തമല്ല. തലയ്‌ക്കേറ്റ പരുക്കേറ്റാണ് സൗമ്യയുടെ മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രെയിനില്‍ നിന്ന് വീണതുമൂലമുള്ള പരുക്കായിരിക്കാമിത്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. </p>
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന സൗമ്യയെ ട്രെയിനില്‍ കയറിയ തമിഴ്‌നാട് സ്വദേശിയായ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സൗമ്യയെ അതിക്രൂരമായി ബലാത്സാംഗം ചെയ്തുവെന്നാണ് കേസ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അഞ്ചു ദിവസത്തിനു ശേഷം മരണമടഞ്ഞു.
കേസില്‍ തൃശൂര്‍ അതിവേഗ കോടതിയാണ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞിരുന്നു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2011 നവംബര്‍ 11ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതി മുന്‍പും ശിക്ഷിക്കപ്പെട്ടയാളാണെന്നും കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ നടപടികള്‍.
ശിക്ഷയ്‌ക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലൂം വിധി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്.

Add a Comment

Your email address will not be published. Required fields are marked *