ക്ഷീര ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2024 ജൂലൈ 20 മുതൽ 31 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ചോക്ലേറ്റ്, സിപ് അപ്പ്‌, ലെസ്സി, പനീർ തുടങ്ങി 30 ഓളം ക്ഷീര ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 ജൂലൈ 19 ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ (0471-2440911) മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 135/-… Continue reading ക്ഷീര ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം

ലോഞ്ച് പാഡ് കേരള-2024 തൊഴിൽ മേള ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ പ്രമുഖ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസുമായും (GTECH), മ്യുലേൺ ഫൗണ്ടേഷൻ, IEEE എന്നിവരുമായി സംയുക്തമായി സംഘടിപ്പിച്ച ലോഞ്ച് പാഡ് കേരള – 2024 തൊഴിൽ മേള തിരുവനന്തപുരം ടെക്‌നോപാർക്ക് ക്യാമ്പസിലെ ക്ലബ് ഹൗസിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർ IEEE കേരള സെക്ഷൻ… Continue reading ലോഞ്ച് പാഡ് കേരള-2024 തൊഴിൽ മേള ഉദ്ഘാടനം ചെയ്തു

ഡൊണാള്‍ഡ് ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത്

ഡൊണാള്‍ഡ് ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് ‘ഭഗവാന്‍ ജഗന്നാഥ’നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണ്‍. കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ ‘ദൈവീകമായ ഇടപെടല്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്‍, ട്രംപിന്റെ ജീവന്‍ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കര്‍

വ്യാജ സര്‍ട്ടിഫിക്കറ്റ്ആരോപണത്തില്‍ മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കര്‍. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പറഞ്ഞു. സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേദ്കറിനെതിരായ ആരോപണം.