ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ; കരയിൽ നിന്ന് 132 മീറ്റർ അകലെ, നിർണായക വിവരം

ബെംഗ്ലൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ നിർണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചത്. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞാണ് ലോറിയുള്ളത് ലോറിയിൽ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണ്. തെരച്ചിലിന് കുന്ദാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ലാ ഭരണകൂടം എത്തിച്ചു. ഏഴംഗ… Continue reading ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ; കരയിൽ നിന്ന് 132 മീറ്റർ അകലെ, നിർണായക വിവരം

സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ

തിരുവനന്തപുരം. സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ. തീയേറ്ററിൽ സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. തിരുവനന്തപുരം ഏരീസ് തീയേറ്ററിൽ വെച്ചു തമിഴ് ചിത്രം റയാന്‍ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിൽ ആണ് പോലീസ് ഇവരെ പിടികൂടിയത്. മധുര സ്വദേശി സ്റ്റീഫനെ കാക്കനാട് സൈബർ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുന്നു നേരത്തെ ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ… Continue reading സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ

സംസാരിക്കാൻ അനുവദിച്ചില്ല: നീതി ആയോഗ് യോഗത്തിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോയി

ന്യൂ ഡെൽഹി :സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. അതേസമയം ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിച്ചിരുന്നു ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചെന്നും താൻ സംസാരിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു. എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.

കുന്നത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കുന്നത്തൂർ:കുന്നത്തൂരിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ നടുവിൽ നെടിയവിള നടയിൽ വടക്കതിൽ മണികണ്ഠന്റെ മകൻ വിനായക്(14) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും അനന്തര നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.