സിഖുകാര്‍ നേപ്പാളിലേക്ക് ദിനംപ്രതി 25൦൦൦ ഭക്ഷണ പൊതികള്‍ എത്തിക്കും

ദില്ലി : ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ദില്ലി സിഖ് ഗുരുദ്വാര മാനജിംഗ് കമ്മിറ്റിയും സംയുക്തമായി നേപ്പാളിലേക്ക് പ്രതിദിനം 25൦൦൦ ഭക്ഷണപ്പൊതികള്‍ എത്തിക്കും . നേപ്പാളിലെ വിശപ്പകറ്റാന്‍ ലാംഗര് എന്ന് പേരിട്ട പദ്ധതി ഇന്നുമുതല്‍ ആരംഭിക്കും . പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ വ്യോമസേന വിമാനമാര്‍ഗം ആണ് ഭക്ഷണം എത്തിക്കുന്നത് . ബാദല്‍ പഞ്ചാബിലും ദില്ലിയിലുമായി പ്രവര്‍ത്തിക്കുന്ന സിഖ് സംഘടനകളോട് സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട് . ലാംഗര്‍ വഴി പ്രതിദിനം പതിനായിരം ജനങ്ങളുടെ എങ്കിലും വിശപ്പ്‌ അകറ്റാന്‍ ആകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു . ഇന്ത്യന്‍ വ്യോമ സേന പത്ത് ടണ്ണ്‍ ധാന്യങ്ങളും അവശ്യ സാധനങ്ങളും എത്തിച്ചാല്‍ നേപ്പാളില്‍ വച്ചു തന്നെ ചൂടേറിയ ലാംഗര്‍ നല്‍കാന്‍ ആകുമെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ അനുകൂലമാല്ലാത്തതാണ് ഇവിടെ നിന്നും ഭക്ഷണം അയക്കാന്‍ കാരണം എന്നും സംഘാടകന്‍ മന്‍ജിത്‌ സിംഗ് പറയുന്നു . 2൦ സിഖ് സന്നദ്ധ സംഘടനകള്‍ ഇതിനോടകം തന്നെ നേപ്പാളില്‍ എത്തിയിട്ടുണ്ട് . ഭക്ഷണം നല്‍കുന്ന വിവരം ബാദല്‍ സര്‍ക്കാര്‍ നേപ്പാള്‍ സര്‍കാരിനെ അറിയിച്ചുകഴിഞ്ഞു . ഉത്തരാഖണ്ട് മേഘ വിസ്ഫോടനം ഉണ്ടായ സമയത്തും സിഖുകാരും പഞ്ചാബികളും ഭക്ഷണവും രക്ഷാ പ്രവര്‍ത്തനവുമായി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്ന് ബാദല്‍ പറയുന്നു .

Add a Comment

Your email address will not be published. Required fields are marked *