സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

 

തിരുവനന്തപുരം: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിതുകൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി നേതൃത്വം സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ എല്ലാ ബൂത്തുതലങ്ങളിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.

Add a Comment

Your email address will not be published. Required fields are marked *