വീട്ടുപടിയ്ക്കല്‍ സത്യാഗ്രഹമിരുന്ന് വിവാഹം: വിവാഹശേഷമുള്ള അവഗണനയില്‍ മനംനൊന്ത് ആത്മഹത്യ
കോഴിക്കോട് : കോഴിക്കോട് ഷോപ്പിങ് മാളില്‍ നിന്നു ചാടി ഇരുപത്തിനാലുകാരി ജീവനൊടുക്കി. പുതിങ്ങാടി സ്വദേശിയും മാളിക്കടവ് സ്വദേശി അജന്തദാസിന്റെ ഭാര്യയുമായ അന്‍സയാണ് തൊണ്ടയാട്ടെ ഷോപ്പിങ് മാളില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. രണ്ടു വര്‍ഷത്തോളം പ്രണയിച്ച അജന്തദാസ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ വീട്ടുപടിയ്ക്കല്‍ സത്യാഗ്രഹമിരുന്നും ഭീഷണിപ്പെടുത്തിയുമാണ് അന്‍സ ഈ ബന്ധം വിവാഹത്തില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം. എന്നാല്‍, വിവാഹ ശേഷം അന്‍സയെ കാത്തിരുന്നത് അജന്തദാസിന്റെ അവഗണനകളും ഭര്‍ത്തൃവീട്ടുകാരുടെ പീഡനങ്ങളുമായിരുന്നു. ഇത് പതിവായതോടെയാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
ബംഗുളൂരുവില്‍ ഇന്‍ഡിഗോയില്‍ ജോലി ചെയ്യുന്ന കാലത്താണ് അന്‍സ അജന്തദാസുമായി പ്രണയത്തിലാകുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷം അജന്തദാസ് നാട്ടിലേയ്ക്ക് തിരികെപ്പോന്നു. ഇതിനിടെ അന്‍സയെ ഒഴിവാക്കാന്‍ അനന്തദാസ് ശ്രമിച്ചിരുന്നു. എന്നാല്‍, ബംഗുളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അന്‍സ തന്നെ സ്വീകരിക്കണമെന്ന് കാമുകനോട് ആവശ്യപ്പെട്ടു. ആവശ്യം തള്ളിയതിനെ തുടര്‍ന്ന് അജന്തദാസിന്റെ വീട്ടുകാരെ കാണുകയും തന്നെ വിവാഹം കഴിക്കാന്‍ സമ്മിതിച്ചില്ലെങ്കില് വീട്ടുപടിയ്ക്കല്‍ സത്യാഗ്രഹമിരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച് അനുനയത്തിലെത്തുകയും വിവാഹം നടത്തുകയുമായിരുന്നു. എന്നാല്‍, വിവാഹശേഷം അന്‍സയെ അജന്തദാസ് പൂര്‍ണ്ണമായും ഒഴിവാക്കിത്തുടങ്ങി. കുട്ടികള്‍ വേണമെന്ന് അന്‍സ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അജന്തദാസ് അതും എതിര്‍ത്തു.
<p>ഇതിനിടെ, ഇന്നലെ രാത്രി അജന്തദാസ് നാട്ടില്‍ നിന്നും പോകാനായി പാസ്പോര്‍ട്ടും മറ്റും തയ്യാറാക്കി വെക്കുകയും അന്സയോടെ തന്റെ വീട്ടില്‍ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഈ ഒരു രാത്രി കൂടി തന്നെ ഇവിടെ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സ രാവിലെ പതിവുപോലെ ജോലിയ്ക്ക് ഇറങ്ങുകയും ഉച്ചയോടെ മാളില്‍ നിന്നും താഴേയ്ക്ക് ചാടുകയുമായിരുന്നു.
ഭര്‍ത്തൃഗൃഹത്തില്‍ അന്‍സ പലപ്പോഴും പട്ടിണിയിലായിരുന്നുവെന്നും ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ അവിടെ നടന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ തന്നെ കൊല്ലുമെന്ന് ഭയപ്പെടുന്നുവെന്ന് അന്‍സ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു.