രാജയോഗിനി ദാദി രത്തന്‍മോഹിനിജി കൊച്ചിയില്‍

കൊച്ചി: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ജോയിന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്, രാജയോഗിനി ബ്രാഹ്മാകുമാരി ദാദി രത്തന്‍മോഹിനിജി 2 ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തി.ബ്രഹ്മാകുമാരീസിന്റെ യൂത്ത് വിംഗിന്റെ ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിന് വേ ിയാണ് ദാദിജി എത്തിയത്. ജനുവരി 31, ഫെബ്രുവരി 1 ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ കൊച്ചി, നെടുമ്പാശ്ശേരി ബ്രാഹ്മാകുമാരീസ് രാജയോഗഭവന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് സഹോദരീ സഹോദരന്മാര്‍ പങ്കെടുക്കുന്നു. രാജയോഗിനി ബ്രഹ്മാകുമാരി ചന്ദ്രികാ ദീദി, (അഹമ്മദാാദ്,യൂത്ത് വിംഗ് നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍), രാജയോഗി ബ്രഹ്മാകുമാര്‍ ആത്മപ്രകാശ്ജി (യൂത്ത് വിംഗ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍, മൗ് ആബു) കൂടാതെ ബ്രഹ്മാകുമാരീസിന്റെ യൂത്ത് വിംഗിന്റെ റീജിയണല്‍ ഡയറക്‌ടേഴ്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ വിശിഷ്ടാതിഥികളായിരുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 7 മണിക്ക് ദാദിജി കേരളത്തിലുള്ള ബ്രാഹ്മാകുമാരീസ് കുടും ാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.ബ്രഹ്മാകുമാരീസ് യൂത്ത് വിംഗിന്റെ 2015-16 വര്‍ഷങ്ങളിലെ സേവനപദ്ധതിയായ സ്വച്ഛ സ്വാസ്ഥ്യ സ്വര്‍ണ്ണിമ ഭാരതം എന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അഖണ്ഡ ഭാരതത്തിലെ സിന്ധ് പ്രവിശ്യയില്‍ ജനിച്ച രാജയോഗിനി ദാദി രത്തന്‍മോഹിനിജി (ബ്രഹ്മാകുമാരീസിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്) തന്റെ 11-ാമത്തെ വയസ്സില്‍ ഈ വിദ്യാലയത്തില്‍ സമര്‍പ്പണം ചെയ്ത് ഈശ്വരീയ സേവനം ചെയ്ത് വരികയാണ്. ഫെബ്രുവരി 2-ാം തീയതി ദാദി മൗ് ആബു ഹെഡ് ക്വാര്‍ട്ടേഴിസിലേക്ക് തിരിക്കും.

Add a Comment

Your email address will not be published. Required fields are marked *