മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ വിതരണ ഉദ്ഘാടനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനുവേണ്ടി നടപ്പിലാക്കുന്ന മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ (മെയ് ഒന്‍പത്) രാവിലെ 11 മണിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന് എം.എല്‍.എ, എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, സെക്രട്ടറി കെ.ചന്ദ്രശേഖരന് നായര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്.ജോസ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.