മുഖ്യമന്ത്രിയുടെ മൊഴികൂടിയെടുക്കാന് വിജിലന്‍സ് നീക്കം
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ബാര്‍ക്കൊഴ അന്വേഷണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മൊഴികൂടിയെടുക്കാന് വിജിലന്‍സ് നീക്കം. മന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ കോഴ കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണിത്. ഇക്കാര്യത്തിലുള്ള നിയമോപദേശത്തിന്നാണ് വിജിലന്‍സ് ശ്രമം. കോഴ പ്രശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നെന്ന ആര്. ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതിനു നീക്കം നടത്തുന്നത്. രണ്ടു ഘടകങ്ങളാണ് വിജിലന്‍സിന്റെ മുന്നിലുള്ളത്. ബിജു രമേശ്, കോഴയാരോപണം ഉന്നയിക്കുന്നതിനുമുമ്പ് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നെന്ന പിള്ളയുടെ വെളിപ്പെടുത്തല്‍. രണ്ട് ബാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ബാര്‍ ഉടമകളുടെ മൊഴി. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ്, ലീഗല്‍ അഡ്വൈസറുടെ നിയമോപദേശവും വിജിലന്‍സ് തേടും. കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശത്തിന്റെ ആവശ്യമില്ലെങ്കിലും കെ.എം.മാണികൂടി ഉള്‍പ്പെട്ട പ്രധാനപ്പെട്ട കേസ് ആയതിനാല്‍ കുറ്റങ്ങള്‍ നിലനില്ക്കുന്നതാണോയെന്നറിയാനാണ് നിയമോപദേശം തേടുന്നത്. (മനോജ്)