പ്രത്യേക സമിതി രൂപീകരിച്ചു

ദില്ലി: നേതാജി സുഭാസ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്തണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ സന്ദര്‍ശനത്തിനിടെ സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധു സൂര്യ കുമാര്‍ ബോസിന് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പ്രത്യേക സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും രഹസ്യ അന്വേഷണ വിഭാഗത്തിലെയും റോയിലേയും ഉദ്യോഗസ്ഥരും അംഗങ്ങളാണ്. സമിതി ഇന്ന് യോഗം ചേരും. ഔദ്യോഗിക രഹസ്യ രേഖാ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി ചര്‍ച്ചചെയ്യും എന്നാണ് അറിയുന്നത്. അതേസമയം സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്കോണ്‍ഗ്രസിന് ഒന്നും മറച്ചുവെക്കാനില്ലെന്ന്പാര്‍ട്ടി വക്താവ് പി.സി ചാക്കോ പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട എല്ലാരേഖകളും പരസ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Add a Comment

Your email address will not be published. Required fields are marked *