പണിയെടുക്കാത്ത റെയിൽവേ യൂണിയൻ നേതാക്കൾ യാത്രക്കാരെ വെല്ലു വെല്ലു വിളിക്കുന്നു

കൊച്ചി: ആശങ്കയുടെ മണിക്കൂറുകളായിരുന്നു കഴിഞ്ഞ ദിവസം സൗത്ത് റെയ്ല്‍വെസ്റ്റേഷനില്‍. ലോക്കോ പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് വിവിധഭാഗങ്ങളിലേക്കുള്ള യാത്രക്കായി എത്തിയ ആയിരകണക്കിനു യാത്രക്കാരാണ് ഇന്നലെഒരു ദിവസം മുഴുവൻ  റെയ്ല്‍വെ സ്റ്റേഷനില്‍ കുടുങ്ങിയത്. പൊരി വെയിലില്‍കാരണമറിയാതെ മണിക്കൂറുകളോളം യാത്രക്കാര്‍ ട്രെയിനിലും റെയ്ല്‍വെസ്‌റ്റേഷനിലുമായി ചിലവഴിച്ചു. ഇതാദ്യമല്ല റെയിൽവേ ജീവനക്കാർ യാത്രക്കാരെനട്ടം തിരിക്കുന്നത്.

പണിയെടുക്കാത്ത ചില യൂണിയൻ നേതാക്കൾ പതിവായിറെയിൽവേയുടെ പ്രവർത്തനങ്ങൾ തടസ്സാപ്പെടുത്താറുണ്ട്. പണിമുടക്ക് എന്നആയുധവുമായാണ് ഇവർ അച്ചടക്ക നടപടികളെയും നിയമപരമായെ നീക്കങ്ങളെയും

തടയുന്നത്.

11.30 നു സൗത്തില്‍ നിന്നും പുറപ്പെടേണ്ട കോട്ടയം വഴിയുള്ള കായംകുളംപാസഞ്ചര്‍ പുറപ്പെടാന്‍ തുടങ്ങുമ്പേളാണ് പ്രശ്‌നങ്ങള്‍ക്ക്തുടക്കമാകുന്നത്.ട്രെയ്ന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പേ ലോക്കോപൈലറ്റുമാര്‍ ക്യാബിന്‍ ക്രൂ കണ്‍ട്രോള്‍ റൂമിലെത്തി ബ്രീത്ത്അനലൈസറില്‍ പരിശോധിക്കപ്പെടണം. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ്പരിശോധന.

കുഴലിലേക്ക് നേരിട്ട് ഊതുന്ന ആക്റ്റീവ് ടൈപ്പും,സംസാരത്തിലൂടെമദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയുന്ന പാസിവ് ടൈപ്പും അനലൈസറുകളാണ്ഇതിനായി ഉപയോഗിക്കുന്നത്. ആക്റ്റീവ് ടൈപ്പ് അനലൈസര്‍ രോഗങ്ങള്‍ പകരാന്‍കാരണമാകുമെന്നതിനാല്‍ പാസീവ് ടൈപ്പ് അനലൈസറാണ് സൗത്ത് സ്റ്റേഷനില്‍ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ ആക്റ്റീവ് ടൈപ്പ്അനലൈസര്‍ അധികൃതര്‍ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. ഇതിനെതിരെ ലോക്കോപൈലറ്റുമാര്‍ രംഗത്തെത്തി. ഇതിനിടെ കായംകുളം പാസഞ്ചറിലെ ലോക്കോ പൈലറ്റുംഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറിയുമായ കെ.പി.

വര്‍ഗീസ് പരിശോധനക്ക് വിധേയനാകാന്‍ വിസമ്മതിക്കുകയായിരുന്നു. പാസീവ്ടൈപ്പ് അനലൈസറില്‍ പരിശോധന നടത്താന്‍ തയാറാണെന്നും അതില്‍മദ്യപിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാല്‍ ആക്റ്റീവ് ടൈപ്പില്‍

പരിശോധിക്കാന്‍ തയാറാണെന്നും വര്‍ഗീസ് അറിയിച്ചു. എന്നാല്‍ അധികൃതര്‍ഇതിനു സമ്മിതിച്ചില്ല. ഇതോടെ വര്‍ഗീസിനെ സസ്‌പെന്റ് ചെയ്യുകയും കായംകുളം

പാസഞ്ചര്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ ലോക്കോ പൈലറ്റുമാര്‍ സമരംആരംഭിക്കുകയായിരുന്നു.ഇരു കൂട്ടരും വിട്ടുവീഴ്ച്ചക്ക് തയാറാകാതെ വന്നതോടെ സൗത്ത് സ്‌റ്റേഷനില്‍നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ പിടിച്ചിട്ടു. കൂടാതെ ലോക്കോ പൈലറ്റ്ചെയിഞ്ചുള്ള ട്രയ്‌നുകളും പിടിച്ചിട്ടു. ഇതോടെ അക്ഷമരായ യാത്രക്കാര്‍രോഷാകുലരായി. ഇതിനിടെ ഒഴിഞ്ഞു കിടന്ന ഒന്നാം ഫഌറ്റ് ഫോമിലേക്ക് എത്തിയദീര്‍ഘദൂര ട്രെയ്‌നില്‍ തള്ളിക്കയറാന്‍ യാത്രക്കാര്‍ നടത്തിയ ശ്രമം ഏറെദുരിതമായി. തള്ളിക്കയറാനുള്ള ശ്രമത്തിനിടെ അപകടങ്ങള്‍ വഴിമാറിയത് തലനാരിഴവ്യത്യാസത്തിലാണ്.

ഇതിനിടെ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുമ്പില്‍മുദ്രാവാക്യവുമായി സംഘടിച്ചു. യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായമറുപടി നല്‍കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തയാറാകാതിരുന്നതോടെ യാത്രക്കാര്‍ഓഫിസിനു മുന്‍പില്‍ കുത്തിയിരുന്നു. ഇതിനിടെ മദ്യപിച്ചലോക്കോ പൈലറ്റിനെസസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മറ്റ് ലോക്കോ പൈലറ്റ്മാര്‍പണിമുടക്കിയതാണെന്ന വാര്‍ത്തപരന്നു. ഇതോടെ യാത്രക്കാരുടെ പ്രതിഷേധംലോക്കോ പൈലറ്റ്മാര്‍ക്കെതിരെയായി. പ്രതിഷേധം ശക്തമായതോടെ രംഗംശാന്തമാക്കാന്‍ ആര്‍പിഎഫിന് ഇടപെടേണ്ടിവന്നു.

ഇതോടെ ട്രെയ്‌നന്‍ സര്‍വ്വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ലോക്കോപൈലറ്റ്മാരും ക്യാബിന്‍ ക്രു കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും കണ്‍ട്രോള്‍ഓഫിസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. എന്നല്‍ അസിസ്റ്റന്റ് ഡിവിഷണല്‍ഇലട്രിക്കല്‍ എന്‍ജിനീയറുടെ പിടിവാശിയെത്തുടര്‍ന്ന് ഇതെല്ലാം ബഹളത്തില്‍കലാശിക്കുകയായിരുന്നു.  പുതിയ പരിശോധനാരിതീയെകുറിച്ച് ചര്‍ച്ചചെയ്ത്തീരുമാനമെടുക്കാമെന്നും അതുവരെ പഴയ സ്ഥിതി തുടരണമെന്നുമള്ള ലോക്കോപൈലറ്റ്മാരുടെ ആവശ്യം എഡിഇ തള്ളിയതാണ് ബഹളത്തിനു കാരണമായത്.ഇതിനിടെ നാല് പാസഞ്ചര്‍ട്രെയിനുകള്‍ റെയ്ല്‍വേ അധികൃതര്‍ റദ്ദാക്കുകയുംഒരു ട്രെയ്ന്‍ സര്‍വ്വീസ് എറണാകുളം ജങ്്ഷനില്‍ അവസാനിപ്പിക്കുകയുംചെയ്തു. ഈ സമയമത്രയും കാര്യമറിയാതെ യാത്രക്കാര്‍ വലയുകയായിരുന്നു. മൂന്ന്എക്‌സ്പ്രസ് ട്രെയി്‌നുകള്‍ മണിക്കൂറുകളോളം വൈകിയാണ് സര്‍വീസ് നടത്തിയത്.ആറു മണിക്ക് ചര്‍ച്ചയിലൂടെ സമരം അവസനാപ്പിച്ചെങ്കിലും ആയിരക്കണക്കിനുയാത്രക്കാര്‍ ഈ സമയമത്രയും ദുരിതമനുഭവിക്കുകയായിരുന്നു.

മദ്യപിച്ച് പതിവായി ജോലിക്ക് ഹാജരാകുന്നതിനാലാണ് വിശദമായ പരിശോധനനടത്തേണ്ടി വന്നതെന്ന് ഒരു വിഭാഗവും യൂണിയനുകൾ തമ്മിലുള്ള ശീതസമരവും ഈഗോപ്രശ്നമാണെന്ന് മറ്റൊരു വിഭാഗവും ആരോപിക്കുമ്പോൾ ആരോപിക്കുമ്പോൾപെരുവഴിയിലായത് ആയിരക്കണക്കിന് യാത്രക്കാരാണ്.

Add a Comment

Your email address will not be published. Required fields are marked *