ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യുഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാജ്യത്ത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. ദുര്‍ബല വിഭാഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാതെ നമുക്ക് ഒരു പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം.
ചരക്ക് സേവന നികുതി ബില്‍ (ജി.എസ്.ടി) പാസാക്കിയതിന് രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ വരള്‍ച്ചയ്ക്ക് ശേഷവും പണപ്പെരുപ്പ് നിരക്ക് 6 ശതമാനത്തിന് താഴെ നിര്‍ത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ അതിജീവന ശക്തിയുടെ തെളിവാണ്. തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒരുമിച്ച് പോരാടണമെന്നും രാഷ്ട്രപതി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *