ടി.സി.എസ് എഞ്ചിനീയര്‍ വെടിയേറ്റു മരിച്ചു
നോയിഡ: ടി.സി.എസിലെ സോഫ്ട്വേര്‍ എഞ്ചിനീയറായ യുവാവ് കാറിനുള്ളില്‍ വെടിയേറ്റു മരിച്ചു. നോയിഡ സെക്ടര്‍ 76ലെ എഞ്ചിനീയറായ അങ്കിത് ചൗഹാന് ആണ് കൊല്ലപ്പെട്ടത്. സോഫ്ട്വേര്‍ എഞ്ചിനീയറായ ഭാര്യയെ സന്ദര്‍ശിച്ച ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിലെത്തിയ രണ്ടു പേര് വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിലും കൈയ്ക്കും വെടിയേറ്റ അങ്കിതിനെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വ്യക്തിവൈരാഗ്യമായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. അങ്കിതിനൊപ്പമുണ്ടായിരുന്ന സുഹുത്ത് നല്കിയ മൊഴി അനുസരിച്ച് അക്രമികളുടെ കാറിനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തിനു സമീപമുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
( രാജി )