ജയന്തനെ പിന്തുണയ്ക്കുന്നുവെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: എം.ബി രാജേഷ് പരാതി നല്കി
പാലക്കാട്: കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെ ന്യായീകരിച്ച് തന്റെ പേരില്‍ ഇറങ്ങിയിരിക്കുന്നത് വ്യാജ ഫേസ്ബുക്ക് പോസ്റ്റാണെന്ന് എം.ബി രാജേ് എം.പി ഇതിനെതിരെ പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയതായും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാജേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
തന്റെ് പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയു്ള്ള വ്യക്തിഹത്യയാണെന്നും സ്ത്രീ പീഡനക്കാരുടെ മനോഭാവത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ അപവാദ പ്രചാരണം നടത്തുന്നവരുടെ മനോഭാവമെന്നും രാജേഷ് കുറ്റപ്പെടുത്തുന്നു.<
പോസ്റ്റിന്റെ പൂര്‍ണരൂപം
വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ആയ ആരോപണ വിധേയനെ ഞാന്‍ ന്യായീകരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് എന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് അയാളോടൊപ്പമുള്ള ഫോട്ടോ സഹിതം ഞാനിട്ട പോസ്റ്റെന്ന മട്ടില്‍ പ്രചരിക്കുന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആരോപണ വിധേയനെ എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ല. കേസില്‍ കര്‍ശനവും ശക്തവുമായ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്റെ പേരില്‍ വ്യാജമായി എഫ്.ബി. പോസ്റ്റ് നിര്‍മ്മിച്ച് അപവാദ പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യക്തിഹത്യയാണ്. സ്ത്രീ പീഡനക്കാരുടെ മനോഭാവത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഈ അപവാദ പ്രചരണം നടത്തുന്നവരുടെ മനോഭാവവും. വ്യാജമായി നിര്‍മ്മിച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പാലക്കാട് ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. വ്യക്തിഹത്യ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ അടിയന്തിരമായി കൊണ്ടുവരണമെന്ന് ജില്ല പോലീസ് മേധാവിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സിവിലും ക്രിമിനലുമായ മറ്റു നടപടികളും സ്വീകരിക്കും