കോഴിത്തീറ്റ ഗോമാംസമെന്ന് തെറ്റിദ്ധരിച്ച് ഗോസംരക്ഷകര്‍ ട്രക്കിന് തീയിട്ടു
ബോപ്പാല്‍: കോഴിത്തീറ്റ ഗോമാംസമെന്ന് തെറ്റിദ്ധരിച്ച് ഗോസംരക്ഷകര്‍ ട്രക്കിന് തീയിട്ടു. ബോപ്പാലില്‍ നിന്ന് 40 കിലോമീറ്റര്‍ അകയെ സോറയിലാണ് സംഭവം. അക്രമികള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ്. ട്രക്കില്‍ കൊണ്ടു പോയിരുന്ന കോഴി തീറ്റ ഗോമാംസമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ വാഹനം തടഞ്ഞു നിര്‍ത്തുകയും ട്രക്കിന് തീ കൊളുത്തുകയുമായിരുന്നു.
ട്രക്ക് ഉടമയെ അക്രമി സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാബ്ലു ഠാക്കൂര്‍ (22), ഗൗരവ് ഠാക്കൂര്‍ (24) എന്നിങ്ങനെ രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശിലെ മാന്പൂരിലേക്ക് പോകുന്നതിനിടെയാണ് അക്രമികള്‍ വാഹനം തടഞ്ഞ് നിര്‍ത്തിയത്.