കുതിപ്പിന് സാക്ഷ്യം വഹിച്ച് എന്എെസ്ഇ
കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരിന്റെ രൂപീകരണം,സാമ്പത്തിക പരിഷ്കരണങ്ങള്‍, റീട്ടെയ്ല്‍ മേഖലയിലെ വര്‍ധിച്ച പങ്കാളിത്തം എന്നിവ ഈ കുതിപ്പിന് കാരണമായത്
ദക്ഷിണേന്ത്യയില്‍ ധനവിപണിയിലെ വ്യാപാരത്തില്‍ വന്‍ കുതിപ്പിന് സാക്ഷ്യം വഹിച്ച് രാജ്യത്തെ മുന്‍നിര സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. കഴിഞ്ഞ രണ്ട് വര്‍ഷം വ്യാപാരവ്യാപ്തിയിലും ഉപഭോക്താക്കളുടെ എണ്ണത്തിലും ദക്ഷിണേന്ത്യ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ ധനവിപണിയില്‍ പ്രതിദിന ശരാശരി വിറ്റുവരവ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 466 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 324 കോടി രൂപയായിരുന്നു. 44 ശതമാനം വര്‍ധന. ഉപ’ോക്താക്കളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയാണ് മുന്‍വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്.
കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരിന്റെ രൂപീകരണം,സാമ്പത്തിക പരിഷ്കരണങ്ങള്‍, റീട്ടെയ്ല്‍ മേഖലയിലെ വര്‍ധിച്ച പങ്കാളിത്തം എന്നിവ ഈ കുതിപ്പിന് കാരണമായി. എന്‍എസ്ഇയുടെ ബഞ്ച്മാര്‍ക്ക് സൂചികയായ സിഎന്‍എക്സ് നിഫ്റ്റി 50 കഴിഞ്ഞ സാമ്പത്തികവര്‍ഷം മുന്നോട്ടുവച്ചത് 26 ശതമാനം വരുമാനനേട്ടമാണ്. ദേശീയതലത്തില്‍ ധനവിപണിയില്‍ പ്രതിദിന റീട്ടെയ്ല്‍ വ്യാപ്തി 77 ശതമാനം വര്‍ധിച്ച് 2014-15ല്‍ 8795 കോടി രൂപയിലെത്തി. 2013-14ല്‍ ഇത് 4962 കോടി രൂപയായിരുന്നു.
ഡെറിവേറ്റീവ് രംഗത്തും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രതിദിന ശരാശരി വ്യാപാരവ്യാപ്തം 2014-15ല്‍ 2,28,824 കോടി രൂപയിലെത്തി. 2013-14ലെ 1,52,228 കോടി രൂപയെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കുതിപ്പാണിത്. ഡെറിവേറ്റീവുകളില്‍ സ്റ്റോക്ക് ഫ്യുച്വേഴ്സ് 73 ശതമാനം വര്‍ധനയോടെ ഏറ്റവും മുന്നിലെത്തി.
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് എന്‍എസ്ഇ രാജ്യത്തിന്റെ വിവിധ ‘ാഗങ്ങളില്‍ വിവിധ പരിപാടികള്‍ സജീവമായി നടത്തി വരുന്നു. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിപണിയിലെ ഇടനിലക്കാര്‍ എന്നിവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി നിക്ഷേപകരെ തങ്ങളുടെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും അറിവുള്ളവരാക്കുകയാണ് ലക്ഷ്യം. ഓഹരി വ്യാപാരത്തില്‍ കൈക്കൊള്ളേï ജാഗ്രത സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തി വരുന്നു.
എക്സ്ചേഞ്ച് ട്രേഡഡ് ഫïുകളുടെ മെച്ചം സംബന്ധിച്ച് നിക്ഷേപകരെ ബോധവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം ഇതിന് ഉദാഹരണമാണ്. നിരക്കും നഷ്ടസാധ്യതയും കുറവായ ഓഹരികളുടെ ഈ ബാസ്കറ്റ്, റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉചിതമാണ്.
ഇടിഎഫുകളുടെ പ്രശസ്തി സമീപകാലത്ത് ഏറെ വര്‍ധിച്ചിട്ടുïെന്ന് എന്‍എസ്ഇയുടെ ബിസിനസ് ഡവലപ്മെന്റ് ചീഫ് രവി വാരണാസി പറഞ്ഞു. വിപണിയുടെ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ നിഫ്റ്റി ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്നതിലൂടെ കഴിയും. കുറഞ്ഞ നിരക്കില്‍ മികച്ച വരുമാനം നല്കുന്നവയാണിവ. നിഫ്റ്റി ഇടിഎഫിന് നഷ്ടസാധ്യത പൊതുവെ കുറവാണ്. എന്‍എസ്ഇയില്‍ വ്യാപാരം നടത്തുന്ന ഏറ്റവും മുന്തിയ 50 ഓഹരികളുടെ വൈവിധ്യമാര്‍ന്ന ബാസ്കറ്റാണിവയെന്നതു തന്നെ കാരണം.
ഇടിഎഫില്‍ എന്‍എസ്ഇയ്ക്ക് 90 ശതമാനത്തിലേറെ വിപണി വിഹിതമുണ്ട്. എന്‍എസ്ഇ സൂചികകളായ സിഎന്‍എക്സ് നിഫ്റ്റി 50, ബാങ്ക് നിഫ്റ്റി എന്നിവയും പത്ത് പ്രധാന പൊതുമേഖല ഓഹരികളടങ്ങിയ സിപിഎസ്ഇ ഇടിഎഫും അടിസ്ഥാനമാക്കിയാണ് ഇടിഎഫ് രംഗം വന്‍ വളര്‍ച്ച കൈവരിച്ചത്. എന്‍എസ്ഇയുടെ ഗ്രൂപ്പ് കമ്പനിയായ ഐഐഎസ്എല്‍ ആണ് സിപിഎസ്ഇ ഇടിഎഫ് വികസിപ്പിച്ചത്. എന്‍എസ്ഇ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകള്‍ക്ക് കീഴിലുള്ള ആസ്തി 2014 മാര്‍ച്ച് 31ന് 819 കോടി രൂപയായിരുന്നത് 680 ശതമാനം വളര്‍ച്ചയോടെ 2015 മാര്‍ച്ച് 31ന് 6385 കോടി രൂപയിലെത്തി.
മ്യൂച്വല്‍ ഫണ്ട്കളും അനുകൂല സാഹചര്യത്തില്‍ മുന്നേറുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം മ്യൂച്വല്‍ ഫണ്ട് ഓര്‍ഡറുകള്‍ 60 ശതമാനം വര്‍ധിച്ച് 234935ല്‍ നിന്നും 376215ലെത്തി. മൊത്തം വ്യാപാരവ്യാപ്തമാകട്ടെ 2013-14ലെ 2698 കോടി രൂപയില്‍ നിന്നും 28 ശതമാനം വര്‍ധിച്ച് 2014-15ല്‍ 3444 കോടി രൂപയിലെത്തി.
ഇന്ററസ്റ്റ് റേറ്റ് ഫ്യൂച്വേഴ്സ് അല്ലെങ്കില്‍ എന്‍എസ്ഇ ബോണ്ട് ഫ്യുച്വേഴ്സ് (എന്‍ബിഎഫ് 2) 2014-15ല്‍ ഉയര്‍ന്ന വ്യാപാരവ്യാപ്തം കാഴ്ചവച്ചു. ഏപ്രില്‍ 2014ല്‍ ഈ ഉല്‍പ്പന്നം കൈവരിച്ചത് 17603 കോടി രൂപയാണെങ്കില്‍ മാര്‍ച്ച് 2015ല്‍ ഇത് 53824 കോടി രൂപയിലെത്തി. 205 ശതമാനമാണ് വര്‍ധന. പലിശനിരക്കുകളിലെ പ്രതികൂല വ്യതിയാനം നേരിടുന്നതിനുള്ള ഉപാധി കൂടിയാണ് ഇന്ററസ്റ്റ് റേറ്റ് ഫ്യൂച്വേഴ്സ്. ഈ വി’ാഗത്തില്‍ 90 ശതമാനത്തിലധികം വിപണി വിഹിതം കയ്യാളുന്നത് എന്എസ്ഇയാണ്. ആഭ്യയന്തര,വിദേശ സ്ഥാപനങ്ങള്‍,പ്രാഥമിക ഡീലര്‍മാര്‍,റീട്ടെയ്ല്‍ നിക്ഷേപകര്‍ എന്നിവര്‍ക്കെല്ലാം പലിശ വ്യതിയാനത്തെ ഇതിലൂടെ നേരിടാനാകും..