കാബൂളില്‍ ഇരട്ട സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിന് സമീപം രണ്ട് ചാവേര്‍ ബോംബ് സ്ഫോടനങ്ങളുണ്ടായതായി അഫ്ഗാന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ സ്ഫോടനത്തില്‍ പരുക്കേവരെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്തിയവരെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്സ്റ്റിക്ക് നേരെ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര് കൊല്ലപ്പെട്ടിരുന്നു.