ഇന്ത്യയ്ക്കു കാനഡ യുറേനിയം നല്‍കും
ഒട്ടാവ: ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നതടക്കം നരവധി കരാറുകളില്‍ കാനഡയുമായി ധാരണയിലെത്തി. കാനഡയിലെ കമാക്കോ കോര്‍പ്പറേഷനില്‍ നിന്ന് 2100 കോടി രൂപയുടെ യുറേനിയം ഇറക്കുമതി ചെയ്യാനുള്ള സുപ്രധാന കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്. ഊര്ജോല്പാദനത്തിനായി അഞ്ചു വര്‍ഷംകൊണ്ട് എഴുപത് ലക്ഷം പൗണ്ട് യുറേനിയമാണ് ഇന്ത്യയിലെക്ക് ഇറക്കുമതി ചെയ്യുക. കനേഡിയന്‍ പൗരന്മാര്ക്ക് പത്ത് വര്‍ഷം കാലാവധിയുള്ള വിസയും, ഓണ്‍ അറൈവല്‍ വിസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യോമയാന, റെയില്‍ വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ക്ക് ധാരണയായത്.