ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ അവഗണിച്ച് മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്നു

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ അവഗണിച്ച് മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത് വിവാദമാകുന്നു. ഇന്നലെ മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കാമെന്ന തരത്തില്‍ പോസ്റ്റ് വന്നത്.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചാണ് മലബാര്‍ ഗോള്‍ഡിന്റെ ഫേസ്ബുക്ക് അപ്‌ഡേഷന്‍. ‘പാക്കിസ്ഥാന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ്’ എന്നാണ് പോസ്റ്റ്. മലബാര്‍ ഗോള്‍ഡിന്റെ ഫേസ്ബുക്ക് പേജിന് എട്ടുലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ക്വിസില്‍ വിജയിക്കുന്നവര്‍ക്ക് മലബാര്‍ ഗോള്‍ഡ് സമ്മാനങ്ങള്‍ നല്‍കുമെന്നാണ് ഓഫര്‍.

മലബാര്‍ ഗോള്‍ഡിലെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്ക് ഒരാള്‍ വിളിച്ചപ്പോള്‍ ജീവനക്കാര്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതല്ലെന്നും ഇതെങ്ങനെ സംഭവിച്ചെന്ന് പരിശോധിച്ചു വരുകയുമാണെന്നായിരുന്നു മറുപടി. ഇതിന്റെ ഓഡിയോ വാട്ട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമര്‍ശിക്കാതെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തെ സംബന്ധിച്ച ക്വിസ് നടത്തിയ മലബാര്‍ ഗോള്‍ഡുകാരനെതിരെ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Add a Comment

Your email address will not be published. Required fields are marked *