അദാനി പിന്മാറിയത് കബോട്ടാഷ് ഇളവിലെ അവ്യക്തത മൂലം

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ടെൻഡർ സമർപ്പിക്കുന്നതിൽ നിന്ന് അവസാനനിമിഷം പിന്മാറിയത് കബോട്ടാഷ് നിയമത്തിലെ ഇളവ് സംബന്ധിച്ച വ്യക്തതയില്ലായ്‌മ കൊണ്ടാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോള്‍ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാത്രമാണ് കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണ്ടിവരുന്നത്. എങ്കിലും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ സംസ്ഥാന സര്‍ക്കാര്‍ പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവ് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുറമുഖ പദ്ധതി അട്ടിമറിക്കാനായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് അറിയാത്തൊരു കാര്യത്തെക്കുറിച്ച് എങ്ങനെ മറുപടി പറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

Add a Comment

Your email address will not be published. Required fields are marked *