അട്ടിമറി സാധ്യത തള്ളി റെയില്‍വേ

കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ തിരവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളി റെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.കെ മിശ്ര. പാളത്തിലെ വിള്ളലും ബോഗികളുടെ കാലപ്പഴക്കവുമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂരില്‍ നിന്നും തെക്കോട്ടുള്ള ട്രെയിനുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും തൃശ്ശൂരില്‍ നിന്നും വധക്കോട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ നാളെ രാവിലെ ആറു മണിയോടെയും പൂര്‍ണ്ണ സ്ഥിതിയിലെത്തും

Add a Comment

Your email address will not be published. Required fields are marked *