മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴി നടത്തുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ മാത്രം ഏല്പിച്ചുകൊണ്ട് ഉത്തരവായതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ദക്ഷിണ മേഖലാ ജില്ലകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും, മധ്യമേഖലാ ജില്ലകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും, ഉത്തര മേഖലാ ജില്ലകളില്‍ കാനറാ ബാങ്കിനെയുമാണ്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര ആക്കാദമി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് ദിവസത്തെ ചലച്ചിത്രാസ്വാദന റസിഡന്‍ഷ്യല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. അഭിനയം, തിരക്കഥ,സംവിധാനം, ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സാങ്കേതിക വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയവ ക്യാംപില്‍ ഉണ്ടാകും. തിരുവനന്തപുരത്ത് ഏപ്രില്‍25 മുതല്‍ 29 വരെയാണ് ക്യാമ്പ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബയോഡേറ്റ എന്നിവ സഹിതം...
തിരുവനന്തപുരം : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014 ലേക്കുള്ള ശാസ്ത്ര സാഹിത്യ അവാര്‍ഡിന് അപേക്ഷ/നാമനിര്‍ദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്കാരം. മലയാള ദിനപത്രങ്ങളിലൂടെയോ മറ്റു ആനുകാലികങ്ങളിലൂടെയോ 2014 ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകവുമായ രചനകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം,...
വിക്ടേഴ്സ് ചാനലില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശ്വാസ് മേത്തയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളുമായി കുട്ടികള്‍ സംവദിക്കുന്ന കുട്ടിചോദ്യം പരിപാടിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം ചൊവ്വാഴ്ച വൈകുന്നേരം 4.30 ന്....