Skip to content

  • Home
  • About
  • About Trivandrum
  • Contact

പാസ്‌പോര്‍ട്ട് ഇനി പല നിറങ്ങളില്‍, അടിമുടി മാറ്റം

Editor, March 12, 2025March 12, 2025

പാസ്‌പോര്‍ട്ടുകള്‍ക്കും, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. പാസ്‌പോര്‍ട്ട് ഉള്ളവരും ഇതിന് അപേക്ഷിക്കുന്നവരും ഈ മാറ്റങ്ങള്‍ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ അടുത്തിടെ 4 മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടുവന്നത്.

allianz-education-kottarakkara

പുതിയ കളര്‍ കോഡഡ് സിസ്റ്റം:

വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി വ്യത്യസ്ത നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതാണ് ഈ രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ – വെള്ള, നയതന്ത്രജ്ഞന്‍ – ചുവപ്പ്, സാധാരണക്കാരന്‍ – നീല.
പാസ്‌പോര്‍ട്ടുകള്‍ക്കും, പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. പാസ്‌പോര്‍ട്ട് ഉള്ളവരും ഇതിന് അപേക്ഷിക്കുന്നവരും ഈ മാറ്റങ്ങള്‍ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം. എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്ന് അറിയാം. ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ അടുത്തിടെ 4 മാറ്റങ്ങളാണ് കേന്ദ്രം കൊണ്ടുവന്നത്.

പുതിയ കളര്‍ കോഡഡ് സിസ്റ്റം: വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി വ്യത്യസ്ത നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതാണ് ഈ രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ – വെള്ള, നയതന്ത്രജ്ഞന്‍ – ചുവപ്പ്, സാധാരണക്കാരന്‍ – നീല

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വിദേശികള്‍ക്ക് പ്രവേശനമില്ല, ലംഘിച്ചാല്‍ ശിക്ഷ; ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്‌സ് ബില്‍

ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: 2023 ഒക്ടോബര്‍ 1-നോ അതിനുശേഷമോ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷിക്കുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് രേഖയായി നല്‍കണം. ഈ ജനന സര്‍ട്ടിഫിക്കറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനോ, ജനന മരണ രജിസ്ട്രാറോ, അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരമുള്ള അതോറിറ്റിയോ നല്‍കണം.

താമസ വിലാസം: ഉടമയുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി ഉടമയുടെ താമസ വിലാസം ഇനി പാസ്പോര്‍ട്ടില്‍ അച്ചടിക്കില്ല. സുരക്ഷയുടെ ഭാഗമായി ഉടമയുടെ മേല്‍വിലാസം ബാര്‍കോഡിലാകും ഉള്‍പ്പെടുത്തുക. പ്രസക്തമായ വിവരങ്ങള്‍ അറിയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത് സ്‌കാന്‍ ചെയ്യാം.

മാതാപിതാക്കളുടെ പേരുകള്‍ ആവശ്യമില്ല: പാസ്പോര്‍ട്ടില്‍, മാതാപിതാക്കളുടെ പേരുകള്‍ ഇനി നിര്‍ബന്ധമായിരിക്കില്ല. വ്യക്തികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും കുടുംബം ഉള്‍പ്പെട്ട പ്രശ്‌നങ്ങളില്‍ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണിത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes