Skip to content

  • Home
  • About
  • About Trivandrum
  • Contact

ഓക്സ്‌ഫോർഡ് കിഡ്സ് വാർഷികോത്സവം സംഘടിപ്പിച്ചു

Editor, February 10, 2025February 10, 2025

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ ഓക്സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ & ടീച്ചർ ട്രെയിനിങ്ങിന്റെ പതിനേഴാമത് വാർഷികോത്സവം സംഘടിപ്പിച്ചു. ശനിയാഴ്ച മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങ് ​ഗൂ​ഗിൾ സർട്ടിഫൈഡ് ഇന്നൊവേറ്ററും കൊർദൊവാ എഡ്യൂക്കേഷണൽ സൊലൂഷ്യൻസ് ചീഫ് ടെക്നോളജി ഓഫീസറുമായ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഓക്സ്ഫോർഡ് കിഡ്സിന്റെ കണിയാപുരം, കമലേശ്വരം , പുത്തൻപാലം, വെഞ്ഞാറമൂട് എന്നീ സെന്റുകളിലെ വാർഷികാഘോഷ പരിപാടികളാണ് വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് മണിവരെ നടന്നത്. കൂടാതെ വിവിധ സെന്റുകളിൽ നിന്നും എം3 പൂർത്തിയാക്കിയ കുട്ടികൾക്കുളള ​ഗ്രാഡ്യുവേഷൻ സെറിമണിയും, എം റ്റി റ്റി ഡി കോഴ്സിൽ റാങ്കും, ഉന്നതവിജയവും കരസ്ഥമാക്കിയവർക്കുളള അവാർഡുകളും ഈ അക്കാദമിക വർഷം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സർട്ടിഫിക്കറ്റുകളും വാർഷികാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്തു. ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ പ്രൊഫസ്സർ എൻ കെ സത്യപാലൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഓക്സ്ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ദിഖ്, അമ്പലത്തറ അൽ ആരിഫ് ആശുപത്രിലെ ശിശു രോ​ഗ വിദ​ഗ്ധ ഡോ : സൻജീത സഫീർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഓക്സ്‌ഫോർഡ് കിഡ്സിന്റെ സെന്റർ ഹെഡുകളായ ലക്ഷ്മി ജെ ആർ, പ്രശാന്തിനി, ഷൈനി കെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിവിധ സന്ററുകളിലെ കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ നൃത്തരൂപങ്ങൾ ഉൾപ്പെടെയുളള കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes