സഹകരണ ബാങ്കുകൾ നടത്തുന്ന വാഗ്ദാന ലംഘനങ്ങൾക്കെതിരെയും, അവരുടെ സേവനത്തിൽ വരുന്ന അപര്യാപ്തതയ്ക്കെതിരെയും കൺസ്യൂമർ കോടതിയിൽ , അംഗങ്ങൾക്ക് കേസ് കൊടുക്കാവുന്നതാണ്. കാലാവധി കഴിഞ്ഞ ഫിക്സഡ് ഡിപ്പോസിറ്റിന്റെ തുക തിരിച്ചു നൽകാതിരിക്കുക, സേവിങ്സ് ബാങ്കിൽ ഇട്ടിരിക്കുന്ന പണത്തിന് പലിശ നൽകാതിരിക്കുക, കാലാവധി കഴിഞ്ഞിട്ടും അക്കൗണ്ടിലെ പണം തിരിച്ചു നൽകാതെ അംഗങ്ങളെ ബുദ്ധിമുട്ടിക്കുക, സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് നൽകാതിരിക്കുക ഇവയെല്ലാം സേവനങ്ങളിലെ അപര്യാപ്തതയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി സഹകരണ സ്ഥാപനത്തിലെ മെമ്പർമാർക്ക് സഹകരണ ആർബിട്രീഷനെ സമീപിക്കാമെ ങ്കിലും വേഗത്തിൽ തീരുമാനമെടുക്കുന്ന ചിലവുകുറഞ്ഞ മാർഗമായ കൺസ്യൂമർ കോടതിയെ സമീപിക്കാവുന്നതാണ്. സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾക്ക് ഇക്കാര്യം അറിയില്ലായെ ന്നുള്ളതാണ് സത്യം.
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയും ഉപഭോക്ത കോടതിയിൽ പരാതി നൽകുവാൻ സാധിക്കും.