ഭാഗ്യം ഒരാളെങ്കിലും മൊട്ടയല്ലാതായി അവിടെ ഉണ്ടാക്കിയിരുന്നു. സംസ്ഥാന റവന്യു മന്ത്രി കെ രാജൻ. മൊട്ടത്തലയൻമാരുടെ അന്തർദേശീയ കൂട്ടായ്മയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം തൃശൂരിൽ നിര്‍വഹിച്ചതും മൊട്ടയല്ലാത്ത മന്ത്രി കെ. രാജൻ . മൊട്ടത്തലയൻമാരുടെ അന്തർദേശീയ കൂട്ടായ്മയാണ് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ. ജാതിമത വർണ്ണ വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 26 രാജ്യങ്ങളിലായി 916 അംഗങ്ങളുണ്ട് ലോഗോ പ്രകാശന ചടങ്ങിൽ എംജിഎഫ് ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ, സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ, കമ്മിറ്റി അംഗങ്ങളായ ഡിറ്റോ പോൾ, ജിൽസ് ജോൺ, ബഷീർ മിക്സ് മാക്സ്, എം.ജി മെമ്പർമാരായ സന്തോഷ്, ജിനേഷ്, ജോജോ എന്നിവരും അഭിമാനത്തോടെ മൊട്ടത്തലയുമായി തന്നെ പങ്കെടുത്തു.ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മോഹൻ പയ്യോളിയാണ് ലോഗോയുടെ രൂപകല്പന നിർവഹിച്ചത്.
കേരളത്തിൽ മാത്രമേ ഒതുങ്ങുന്നതല്ല ഈ മൊതലായന്മാരുടെ കൂട്ടായ്മ. അത് ആഗോളതലത്തിൽ പരന്നു കിടക്കുകയാണ്.
54 – മത് ഒമാൻ നാഷണൽ ഡേ ആയ നവംബർ 18ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ ഒത്തു ചേരൽ നടന്നു.ഒമാന്റെ ദേശീയ ദിന ആഘോഷം മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിനന്റെ നേതൃത്വത്തിൽ റോസ് ഗാർഡനിൽ വച്ച് വളരെ ലളിതമായ ഒരു ചടങ്ങോട് കൂടി ആഘോഷിച്ചു. .ലോകത്ത് ഒരുപാട് കൾച്ചറൽ സൊസൈറ്റികളും, ഭാഷയുടെയും, ജാതിയുടെയും, മതത്തിന്റെയും, വർഗ്ഗത്തിന്റെയും പേരിൽ ഏല്ലാം ഒരുപാട് കൂട്ടായ്മകൾ ഉണ്ട്,.പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യശരീരത്തിന് സംഭവിക്കുന്ന ചില വ്യതിയാനങ്ങൾ കൊണ്ട് ഒരേപോലെ ആയി മാറുന്നവരുടെ കൂട്ടയ്മയാണിത്. മറ്റു മനുഷ്യരുടെ ഇടയിൽ നിന്നും ഒളിഞ്ഞും, തെളിഞ്ഞും, മറഞ്ഞും നേരിടേണ്ടി വന്ന തീക്ഷണമായ നോട്ടങ്ങളും, അവഹേളനങ്ങളും, അവഗണനകളും, വാക്കുകളും കൊണ്ട് മനസ്സിന് ക്ഷതം എൽക്കേണ്ടി വന്ന ഒരു വിഭാഗം കൂടിയാണ് മൊട്ടത്തലയന്മാർ എന്നതും യാഥാർഥ്യമാണ്. .എന്നാൽ ഇന്ന് മൊട്ടത്തലയന്മാർ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന ദുബൈ റണ്ണിൽ മൊട്ട ഗ്ലോബൽ സംഘടനയുടെ അംഗങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡിസംബര്‍ 8ന് ബാഗ്ളൂരിൽ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ സംഗമം നടക്കും.