സ്വതന്ത്രവിജ്ഞാന ജനാധിപത്യസഖ്യം തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘നൊബേൽ സമ്മാനത്തിൽ നിർമ്മിത ബുദ്ധിക്ക് എന്തു കാര്യം?’ എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു. 2024 ലെ ഭൗതികശാസ്ത്രം, രസതന്ത്രം നൊബേൽ സമ്മാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളും ചർച്ചയും ഉണ്ടാകും.
നവംബർ 29, വെള്ളി, വൈകിട്ട് അഞ്ചിന് സ്റ്റാച്യു സെക്രട്ടറിയേറ്റിനു പിറകിലുള്ള സ്പാറ്റോ ഹാളിലാണ് (സിഡിറ്റ് സിറ്റി സെന്ററിനു സമീപം) പരിപാടി. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. സാബു എ. മോഡറേറ്റ് ചെയ്യുന്ന ചർച്ചയിൽ ഐസിഫോസ് (ICFOSS) ഡയറക്ടർ ഡോ. സുനിൽ തോമസ് തോണിക്കുഴിയിൽ, ശാസ്ത്രഗതി മാസിക എഡിറ്റർ ഡോ. രതീഷ് കൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തും.
പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ 94475 89773 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറി ബിജു എസ്. ബി. അറിയിച്ചു.