അവകാശങ്ങൾ നേടിയെടുക്കാൻ വയോജനങ്ങൾ * ധർണ നടത്തി.
വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് മാങ്കോട് രാധാകൃണൻ ആവശ്യപ്പെട്ടു.
അവകാശങ്ങൾ നേടിയെടുക്കാൻ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിച്ചു. വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, ക്ഷേമപെൻഷൻ , ക്ഷേമനിധി പെൻഷൻ കുടിശിക ഉടൻ നൽകുക , റെയിൽവേ യാത്രാക്കൂലി ഇളവ് പുനസ്ഥാപിക്കുക , ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുകയും പ്രായപരിധി 60 വയസ് ആക്കുകയും ചെയ്യുക, കെ.എസ് .ആർ.ടി.സി. പെൻഷൻ സർക്കാർ ഏറ്റെടുക്കുക , സർക്കാർ സർവീസിൽ നിന്നു വിരമിച്ചവർക്കുള്ള ക്ഷാമബത്താ കുടിശികയും പെൻഷൻ പരിഷ്ക്കരണ കുടിശികയും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ഉന്നയിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് പടിക്കൽ സി. പി. ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് എൻ. അനന്ത കൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ,പി. ചന്ദ്രസേനൻ, പി.വിജയമ്മ , കെ.എൽ. സുധാകരൻ, ജീ . കൃഷ്ണൻകുട്ടി, ടി.എസ്. ഗോപാൽ, എൻ. സോമശേഖരൻ നായർ, ജീ .സുരേന്ദ്രൻ പിള്ള, എ.നിസാറു ദീൻ, എ.എം. ദേവദത്തൻ,വഞ്ചിയൂർ ഗോപാലകൃഷ്ണൻ, ആർ. കെ. സതീഷ് , ചാല ശശി രാജശേഖരൻ നായർ, എൻ.ആർ.സി. നായർ എന്നിവർ പ്രസംഗിച്ചു.. തൃശൂരിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി. ആർ രമേഷ് കുമാർ, കോട്ടയത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു , ആലപ്പുഴയിൽ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി. സത്യനേശൻ, കൊല്ലത്ത് വർക്കിംഗ് പ്രസിഡൻ്റ് കെ.എൻ. കെ. നമ്പൂതിരി എറണാകുളത്ത് തൃക്കാക്കര മുൻസിപ്പൽ ചെയർ പേഴ്സൺ രാധാമണി പിള്ള, കാസർകോട് എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി ടി.കൃഷ്ണൻ, കണ്ണൂരിൽ സി. പി. ഐ നേതാവ് സി.എൻ.ചന്ദ്രൻ പാലക്കാട് എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എൻ.ജി. മുരളീധരൻ നായർ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.