കോർപ്പറേഷനിൽ കുന്നുകുഴി വാർഡിലെ നല്ലവരായ എൻറെ സഹോദരങ്ങൾക്ക് വേണ്ടി യാണ് ഞാൻ സമരം ചെയ്തത്.ഒരു തുള്ളി വെള്ളം കുടിക്കാനോ ആഹാരം കഴിക്കുന്നതിനോ കുഞ്ഞുമക്കൾക്ക് പോലും ശൗചാലയത്തിൽ പോകുന്നതിനൊ സാധിക്കാതെ വീടുകളുടെ മുറ്റത്തും ചുറ്റിലും പൊട്ടിയൊലിച്ചു കൊണ്ടിരിക്കുന്ന മാൻ ഹോളുകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം രാത്രി 9 .30 ന് അവസാനിപ്പിച്ചു നാളെ തന്നെ കോർപ്പറേഷൻ എല്ലാ മാൻ ഹോളുകളും ശുചീകരണം നടത്താൻ ആയിട്ട് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അതോടൊപ്പം എല്ലാ ഏരിയലും പൊട്ടി പൊളിഞ്ഞു കിടക്കുന്ന പൈപ്പ് ലൈനുകൾ ഉൾപ്പെടെ ഉള്ള എല്ലാപ്രവർത്തികളും ചെയ്യുന്നതിനു തിരുവനന്തപുരം നഗരസഭാ മേയർ വാക്ക് തരികയും, സെക്രട്ടറി ഉദ്യോഗസ്ഥന്മാരെ വിളിച്ച് പണികൾ അടിയന്തരമായി നടത്തുന്നതിന് വേണ്ട നിർദേശം നൽകുകയും ചെയ്തു.
നാളെ ഉദ്യോഗസ്ഥന്മാർ കുന്നുകുഴി വാർഡിൽ വന്ന് ശുചീകരണ പ്രവർത്തികൾ അടിയന്തരമായി നടത്തുകയും ഡ്രെയിനേജ് മാൻ ഹോളും പൈപ്പ് ലൈനുകളും പുതുതായി പണിയുന്നതിന് ഉള്ള നടപടികൾ സ്വീകരിച്ചില്ല എങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സമരം കോർപ്പറേഷനിൽ നടത്തുന്നതായിരിക്കും എല്ലാം സഹപ്രവർത്തകർക്കും നല്ലവരായ നാട്ടുകാർക്കും മാധ്യമ സുഹൃത്തുക്കൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🏼
. മേരി പുഷ്പം കുന്നുകുഴി വാർഡ് കൗൺസിലർ