സമാനതകളില്ലാത്ത രാഷ്ട്രമാണ് ഭാരതമെന്ന പോലെ തന്നെ സമാനതകളില്ലാത്തതാണ് നമ്മുടെ ഭരണഘടനയും.
1949 നവംബര്‍ 26 ന് നിലവില്‍ വന്ന ഭരണഘടന ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വിളിച്ചോതുന്നുണ്ട്.
ബൃഹത്തും ആഴത്തിലുള്ളതും സാംസ്കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഭരണഘടന, നമുക്ക് സംഭാവന ചെയ്ത ഡോ. അംബേദ്കര്‍ അടക്കമുള്ള രാഷ്ട്ര നായകരെ ഓര്‍ക്കാനും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് കഴിയണം.
പൗരാണിക ഭാരതത്തിലെ നീതിന്യായ സമ്പ്രദായം പേരുകേട്ടതായിരുന്നു, അത് ധര്‍മ്മത്തിലധിഷ്ഠിതമായിരുന്നു. മനു നീതിയും ചാണക്യ നീതിയും മാത്രമല്ല നമ്മുടെ ഇതിഹാസങ്ങളിലും ഭാരതത്തിന്റെ നീതി- ധര്‍മ്മ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മത്തിലും സംസ്കാരത്തിലും അധിഷ്ഠിതമായ നമ്മുടെ നീതിബോധം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഉന്നത നീതിപീഠത്തിന്റെ ‘യഥോ ധര്‍മ്മ സ്തതോ ജയഃ’ എന്ന ആപ്തവാക്യം.
ഭാരതത്തിന്റെ നിയമ സംവിധാനത്തില്‍ പാശ്ചാത്യ സ്വാധീനം ഉണ്ടായിട്ടുണ്ട്. അത് ദീര്‍ഘകാലത്തെ വിദേശാധിപത്യത്തില്‍ നിന്നും ഉണ്ടായതാണ്. നമ്മുടെ നീതി നിര്‍വ്വഹണ- നീതിന്യായ സംവിധാനത്തെ ഭാരതവത്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും ചിന്തകളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ്”Our legal System is colonial, not suited for Indian population. The need of the hour is the Indianisation of Justice delivery system” എന്ന ഭാരതത്തിന്റെ മുഖ്യ ന്യായാധിപനായിരുന്ന ജസ്റ്റിസ് എന്‍.വി.രമണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അവസാനത്തെ വരിയില്‍ അവസാനം നില്ക്കുന്നവനും നീതി ലഭ്യമാകുമ്പോഴേ നമ്മുടെ നീതിന്യായ സംവിധാനം അര്‍ത്ഥപൂര്‍ണ്ണമാകൂ.
ന്യായഃ മമ ധര്‍മ്മ എന്ന ആപ്തവാക്യം പ്രാപ്തമാക്കാനും, നീതിന്യായ സംവിധാനം ലളിതവത്കരിക്കാനും പൂർണമായും ഭാരതവൽക്കരിക്കാനും കുടി സ്വാതന്ത്ര്യത്തിന്റെഈ അമൃത മഹോത്സവം കാലം ഉപകരിക്കേണ്ടതുണ്ട്