തിരുവനന്തപുരം:കേരളത്തിൽ വയനാട് നടന്ന ദുരന്തം കേരളത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മരണ സംഖ്യയോട് കൂടിയുള്ള ദുരന്തമാണ് നടന്നത് അതിൽ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ദുരിത മേഖലയിലെ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി യാതൊരുവിധ ധനസഹായവും നൽകാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ജനതാദൾ ആർ ജെ ഡി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി പി ഒ ക്ക് മുന്നിൽ നടത്തിയ ധർണ സമരം മുൻ മന്ത്രിയും ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി .സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പ്രധാനമന്ത്രി ദുരിത മേഖല നേരിൽകണ്ട് മനസ്സിലാക്കിയിട്ടും കേരളത്തിന് യാതൊരുവിധ ധനസഹായവും നൽകാതെ രാഷ്ട്രീയമായും വർഗീയമായും കേരളത്തെ തരംതിരിച്ച് കേരളത്തോട് ചിറ്റമ്മ നയം ആണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് മലയിൻകീഴ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.എൻ.എം. നായർ,പരശുവയ്ക്കൽ രാജേന്ദ്രൻ, ടി എൻ . സുരേഷ് വലിയശാല നീലകണ്ഠൻ, ജി .സതീഷ് കുമാർ, റൂഫസ് ഡാനിയൽ, ജനതാ പ്രവാസി സെൻറർ സംസ്ഥാന പ്രസിഡൻ്റ് എസ്. സുനിൽ ഖാൻ, അഡ്വക്കേറ്റ് ഫാസിൽ, എം എ ഹസൻ, നെപ്പോളിയൻ, കാരക്കാമണ്ഡപം അജീഷ്,വേളിപ്രമോദ്, ആദിൽ ഷ, മേലാംകോട് സുനിൽ,വിഴിഞ്ഞംജയകുമാർ എന്നിവർ സംസാരിച്ചു.