തിരുവനന്തപുരം നഗരത്തിനു കാവലാകാന്‍ ഹോവര്‍ പട്രോളിംഗ്…..
തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഹോവറുകള് തിരുവനന്തപുരം സിറ്റി പോലീസിനു കൈമാറി.
പോലീസ് ജീപ്പും ബൈക്കും ഉപയോഗിച്ച് പട്രോളിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ വേഗം എത്താന്‍ ഹോവറുകള്ക്കു കഴിയും.
20 KM വേഗതയിലും 120 KG ഭാരം വഹിച്ചു കൊണ്ട് സഞ്ചരിക്കാനും ഈ സംവിധാനത്തിനു കഴിയും.
കാല്‍നട യാത്രക്കാര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇടറോഡുകളില്‍ അനായസം പട്രോളിങ് നടത്താന്‍ ഹോവര്‍ ബോര്‍ഡുകള്‍ക്ക് കഴിയുന്നതാണ്.
തിരക്കുള്ള സ്ഥലങ്ങളില്‍ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡുകളിലായിരിക്കും.