തിരുവനന്തപുരം :കേരളത്തിൽ കോൺഗ്രസ് വിരുദ്ധ ഇടത്പക്ഷ രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടിയാണ് ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ് കുമാർ പറഞ്ഞു. മതേതരത്വത്തിന് വെല്ലുവിളി നേരിടുമ്പോൾ യു. ഡി. എഫ് ന്റെ പിന്നിൽ അണി നിരന്ന് പ്രതിരോധ കോട്ട തീർക്കുന്ന കേരളത്തിന്റെ മതേതര മനസ് പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ പത്തര മാറ്റ് തിളക്കത്തിൽ ദൃശ്യമായെന്നും ഇത് വരും കാല തെരഞ്ഞെടുപ്പുകളിൽ കേരളമാകെ കാണാനാ കുമെന്നും അഡ്വ ടി. മനോജ് കുമാർ പറഞ്ഞു.