ബുധനാഴ്ച്ചകളിൽ മന്ത്രിസഭ യോഗം ചേരുന്നതിന് മാത്രമാണ് മന്ത്രിമാർ തിരുവനന്തപുരത്ത് എത്തിചേരുന്നത്.ഒരു വികസന പ്രവർത്തനവും ഒരു വകുപ്പിലും നടക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത്.ഓരോ മാസവും ഈ മാസത്തെ ശമ്പളം നൽകാൻ കഴിയുമെന്ന് ധനകാര്യ മന്ത്രി പ്രസ്താവിക്കുന്ന സ്ഥിതിയിലേക്ക് കേരളത്തിൻ്റെ സാമ്പത്തിക മാനേജ്മെൻ്റ് തകർന്നു. സർക്കാർ ജീവനക്കാർക്ക് പുതുക്കിയ ശമ്പള പരിഷ്ക്കരണം നടപ്പാക്കേണ്ട സമയമായിട്ടും കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതും ക്ഷാമബത്ത കുടിശ്ശിക നൽകാത്തതും മെഡിസെപ്പ് കൃത്യമായി നടപ്പാക്കത്തതും സംതൃപ്തമായ സിവിൽ സർവ്വീസ് ഇല്ലാതാക്കുമെന്ന് കെ.ജി.ഒ.യു സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.