ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു.
നടൻ ബാലൻ കെ നായരുടെ മകനാണ്.
ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.
സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.