തെരുവുജാലവിദ്യയും മണിപ്പൂരി കലാകാരന്മാരുടെ സര്‍ക്കസ് പ്രകടനങ്ങളും അരങ്ങേറും
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ കലാപ്രവര്‍ത്തകരുടെ വിസ്മയ പ്രകടനങ്ങളുമായി മാജിക് കാര്‍ണിവല്‍ നാളെ (ശനി) വൈകുന്നേരം 6.30 മുതല്‍ മാനവീയം വീഥിയില്‍ അരങ്ങേറും. മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മാജിക് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. തെരുവുജാലവിദ്യ, മണിപ്പൂരി കലാകാരന്മാരുടെ സര്‍ക്കസ് അക്രോബാറ്റിക് ജഗ്ലിംഗ് പ്രകടനങ്ങള്‍, ക്ലോസപ്പ് കണ്‍ജൂറിംഗ് ജാലവിദ്യകള്‍, മെന്റലിസം, ഫ്യൂഷന്‍ മ്യൂസിക്, സംഗീത നൃത്ത പ്രകടനങ്ങള്‍ തുടങ്ങി നിരവധി വിരുന്നുകളാണ് അവതരിപ്പിക്കുന്നത്. മാനവീയം വീഥിയില്‍ രണ്ട് വേദികളിലായാണ് പ്രകടനങ്ങള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ മാംഗോ ട്രീയുടെ പ്രത്യേക അവതരണം കാര്‍ണിവലിന്റെ ഭാഗമായി നടക്കും