റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ വച്ച് വിദേശ വിനോദ സഞ്ചാരിയെ തെരുവുനായ് കടിച്ചു. ഞായറാഴ്ച വൈകീട്ട് 4.20നാണ് സംഭവം.കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗ ജർമൻ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതക്കാണ് തെരുവുനായയുടെ കടിയേറ്റത്.
കോഴിക്കോട് നിന്ന് വന്ദേഭാരത് എക്സ്പ്രസില്‍ കൊച്ചിയിലേക്ക് പോകാൻ പ്ലാറ്റ്ഫോം മൂന്നിലെത്തിയപ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമില്‍ കിടക്കുകയായിരുന്ന നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോഴാണ് കടിച്ചത്. റെയില്‍വേ പൊലീസ് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ച ശേഷം കോഴിക്കോട് എത്തി കൊച്ചിയിലേക്ക് പുറപ്പെടാനെത്തിയതായിരുന്നു ജർമൻ സംഘം.