തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികളിലെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനായുള്ള സ്പാർക് 2024ന് തിങ്കളാഴ്ച്ച തുടക്കമാകും. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ചാണ് സ്പാർക് 2024 സംഘടിപ്പിക്കുന്നത്.
ക്വിസ് മത്സരങ്ങൾ,
ഐഡിയത്തോൺ മത്സരങ്ങൾ,
പ്രോജെക്ട് എക്സിബിഷൻ,
റോബോട്ടിക്സ്,
പോസ്റ്റർ നിർമ്മാണവും അവതരണവും,തുടങ്ങിയ നിരവധി മത്സരങ്ങളാണ്
സ്കൂൾ വിദ്യാർത്ഥികൾക്കായി
സ്പാർക് 2024-ൽ ഉൾപെടുത്തിയിരിക്കുന്നത്. സ്പാർക് 2024ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
Mr. അനീസ് – 8281711677