കേരളത്തിൽ എത്ര വഖഫ് ഭൂമികളുണ്ട് എന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഒപ്പം വഖഫ് ബോർഡ്, എത്ര സർക്കാർ ഭൂമി അവകാശപ്പെടുന്നു, എത്ര സ്വകാര്യ ഭൂമികളും, എത്ര കർഷകരുടെ ഭൂമിയും അവകാശപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങളും നൽകണം. സർക്കാരിന് ഈ ആഴ്ച ഇത് ആയാസരഹിതമായി ചെയ്യുവാൻ കഴിയും, കാരണം ഇതിന്റെയെല്ലാം റെക്കോർഡ് സർക്കാരിന്റെ പക്കലുണ്ട്. അവർ അത് ശേഖരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യണം. വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്, അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങൾ വഖഫ് ഉന്നയിച്ചിട്ടുണ്ട്. അതിനാൽ, സർക്കാർ ഏറ്റവും പുതിയ വിശദമായ പ്രസ്താവന പുറത്തിറക്കണം.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ ചർച്ച ചെയ്യുകയോ, വോട്ടുചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും യുഡിഎഫും എൽഡിഎഫും ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി. വിഷയം ജെപിസിയിലാണ്. എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ഭേദഗതികളെ എതിർക്കുകയും, വഖഫിന്റെ പക്ഷം പിടിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് നിയമങ്ങൾ ഉണ്ടാകുന്നത്? നിങ്ങൾക്ക് ഒരു ക്ഷേത്രത്തെക്കുറിച്ചോ ഗുരുദ്വാരയെക്കുറിച്ചോ പള്ളിയെക്കുറിച്ചോ സ്വത്ത് തർക്കമുണ്ടെങ്കിൽ, നിങ്ങൾക്ക് കോടതികളെ സമീപിക്കാം, എന്നാൽ വഖഫ് ഭൂമിയെക്കുറിച്ച് തർക്കമുണ്ടെങ്കിൽ നിങ്ങൾക്ക് കോടതികളെ സമീപിക്കാൻ കഴിയില്ല.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പും തീവ്രവാദികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയവും ഇവിടെ അവസാനിക്കുന്നില്ല. ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് അവർ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. കാനഡയിലെ ഒരു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അവർ പ്രതികരിച്ചിട്ടില്ല. അവർ പണ്ട് മദനിയെ സ്വാഗതം ചെയ്തവരാണ്. അവർ സിഎഎയെ എതിർക്കുന്നു, അവർ പലസ്തീന്റെ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഇസ്രായേലിനെതിരായ ആക്രമണത്തെക്കുറിച്ചോ, ഹിസ്ബുല്ലയുടെ ആക്രമണത്തെക്കുറിച്ചോ, എല്ലായിടത്തും ഹൂതികൾ നടത്തുന്ന ആക്രമണത്തെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്വഭാവം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
ഇത് ഹിന്ദു മുസ്ലിം പ്രശ്നമല്ല എന്നതാണ് ഞങ്ങളുടെ നിലപാട്. തീവ്രനിലപാടുകാരും പൊതുസമൂഹവും തമ്മിലുള്ള പ്രശ്നമാണ്. ഇത് നിയമത്തിന്റെ ഏകപക്ഷീയതയാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പക്ഷപാതപരമായ വീക്ഷണം ആശങ്കാജനകമാണ്. ഞങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കുമുള്ള നീതിയിൽ വിശ്വസിക്കുന്നു. ‘സബ്കാ സാത്ത് സബ്കാ വികാസ്’. ഒരു സർക്കാരും തീവ്രവാദികളെ പ്രീണിപ്പിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. വഖഫ് ബോർഡ് അവകാശവാദങ്ങളുടെ നിസ്സഹായരും നിരപരാധികളുമായ ഇരകൾക്ക് നീതി നൽകുന്നതിന് മുനമ്പം, കൽപ്പാത്തി, നൂറണി തുടങ്ങിയ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.