പൂഞ്ഞാർ രാജകുടുംബത്തിലെ വലിയതമ്പുരാട്ടി അത്തം നാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. 98 വയസായിരുന്നു. കായികകേരളത്തിന്റെ പിതാവായ കേണൽ ജി.വി. രാജയുടെയും, ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന അവിട്ടംനാൾ പി.ആർ. രാമവർമരാജ, പി. കേരളവർമ രാജ എന്നിവരുടെ സഹോദരിയുമാണ് അത്തംനാൾ അംബിക തമ്പുരാട്ടി.